0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 1.6K

നിക്കുന്നത് എന്നുപോലും ഒരുനിമിഷം ആ അമ്മക്ക് തോന്നി. പിന്നെ പ്രെഗ്നൻസി ടൈം ആവുമ്പോൾ സാധാരണ പെൺകുട്ടികൾക്ക് ഉള്ള ആദിയും പേടിയും കൊണ്ട് ആവും എന്ന് കരുതി അമ്മ അവളോട് കൂടുതൽ ഒന്നും ചോദിച്ചില്ല. ഉച്ചക്ക് കഴിക്കാറായപ്പോൾ നിരഞ്ജൻ വന്നു. പെണ്ണ് വീട്ടുകാരോട് വളരെ മാന്യമായ രീതിയിൽ തന്നെ അവൻ പെരുമാറി. ഉച്ചക്ക് എല്ലാരും കഴിക്കാൻ ഇരുന്നപ്പോ പിന്നെ കഴിക്കാം എന്ന് പറഞ്ഞ് മാറി നിന്ന ദേവുവിനെ അമ്മ നിർബന്ധിച്ചു അവർക്ക് ഒപ്പം ഇരുത്തി. നിരഞ്ജന്റെ അമ്മ എല്ലാർക്കും കഴിക്കാനുള്ള ഭക്ഷണം വിളമ്പി നൽകി.

"...നിങ്ങൾ ബന്ധുക്കളെ ഒന്നും കൊണ്ട് വരണ്ട എന്ന് പറഞ്ഞോണ്ട ഞങ്ങൾ മാത്രം വന്നത്. അല്ലെങ്കിൽ ഇത് വലിയൊരു ആഘോഷം ആയി നടത്തേണ്ടത് ആയിരുന്നു..." കഴിക്കുന്നതിന്റെ ഇടക്ക് ദേവന്റെ അമ്മ പറഞ്ഞു.

"...ദേവു തന്നെയാ പറഞ്ഞത് വലിയ ആഘോഷം ഒന്നും വേണ്ട എന്ന്..." വിളമ്പുന്നതിന്റെ ഇടക്ക് നിരഞ്ജന്റെ അമ്മ പറഞ്ഞു.

"...അതെന്താ മോളെ അങ്ങനെ പറഞ്ഞെ. നമ്മുടെ കുടുംബത്തിൽ നല്ലൊരു കാര്യം നടക്കുമ്പോൾ ബന്ധുക്കളെ ഒക്കെ അറിയിക്കേണ്ട. ഇല്ലെങ്കിൽ നാളെ അവർ പറയില്ലേ ഏഴാം മാസം മോളെ കൂട്ടികൊണ്ട് വരാൻ അവരെ വിളിച്ചില്ല എന്ന്..." ചെറിയ ചിരിയോടെ ദേവൂന്റെ അച്ഛൻ പറഞ്ഞു.

"... ഞാൻ ആരുടെ കൂടെയും എങ്ങോട്ടും വരുന്നില്ല..." കഴിപ്പ് മതിയാക്കി അച്ഛനെ നോക്കി ദേവു പറഞ്ഞു.

"... മോളെ ഇതൊരു ചടങ്ങ് ആണ്. ആദ്യ പ്രസവം പെണ്ണിന്റെ വീട്ടിൽ വേണം എന്നുള്ളത്..." അമ്മ ദേവൂനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.

"... അനാഥ പെൺപിള്ളേരുടെ കല്യാണം കഴിഞ്ഞാൽ ആദ്യ പ്രസവം ഭർത്താവിന്റെ വീട്ടിൽ

💬 Comments

View all comments