Chapter Title : തേജാത്മികം 9 [Nishinoya]
തന്നെ അല്ലെ നടത്താറ്. അല്ലാതെ അനാഥദാലയത്തിൽ അല്ലൊല്ലോ. ഞാൻ എന്തായലും ഇവിടം വിട്ട് എങ്ങോട്ടും വരാൻ ഒരുക്കം അല്ല..." കഴിച്ചു കഴിഞ്ഞ ഇലയുമായി ദേവു അടുക്കളയിലേക്ക് പോയി. കഴിച്ചോണ്ട് ഇരുന്ന ബാക്കി ഉള്ളവർ ഒരു നിമിഷം സ്തംഭിച്ചു പോയി.
"...അവൾ പറഞ്ഞത് ഒന്നും നിങ്ങൾ കാര്യം ആക്കണ്ട. നിങ്ങൾ കഴിക്ക്..." നിരഞ്ജൻ എല്ലാരേയും അശ്വസിപ്പിക്കാൻ ശ്രമിചെങ്കിലും. ഒരുവറ്റ് പോലും ഇറക്കാൻ കഴിയാതെ ദേവനും അച്ഛനും അമ്മയും ധർമസങ്കടത്തിൽ ആയി.
"... അവൾക്ക് വരാൻ ഇഷ്ട്ടം ഇല്ലെങ്കിൽ നിർബന്ധിക്കാൻ നിക്കണ്ട..." ഊണിനു ശേഷം ഹാളിൽ ഒത്തുകൂടിയതും നിരഞ്ജൻ പറഞ്ഞു.
"... മോനെ അത്..." അമ്മ വിഷമത്തോടെ നിരഞ്ജനെ നോക്കി.
"...അമ്മ വിഷമിക്കാതെ അവൾക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇവിടെ ആവുമ്പോൾ എനിക്കും ഇവളെ എപ്പോഴും കണ്ടോണ്ട് ഇരിക്കാലോ..." നിരഞ്ജൻ അവരെ അശ്വസിപ്പിനായി പറഞ്ഞു.
"... അല്ല എന്താ ഇതൊക്കെ..." വിഷയം മാറ്റാനായി പേപ്പർ കൊണ്ട് മൂടിപ്പോലെ മറച്ചു വച്ചിരുന്ന വട്ടികളിൽ നോക്കി നിരഞ്ജൻ ചോദിച്ചു.
"... ഇത് ദേവൂന് വേണ്ടി കൊണ്ട് വന്നതാ..." പുഞ്ചിരിയോടെ അമ്മ പറഞ്ഞു.
"... ആഹാ...ദേവു ഇങ്ങു വന്നേ അമ്മ നിനക്ക് വേണ്ടി എന്തൊക്കെയാ കൊണ്ട് വന്നിരിക്കുന്നെന്നു നോക്കിയേ..." നിരഞ്ജൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും ദേവു അമ്മായിഅമ്മക്ക് ഒപ്പം അവരുടെ അടുത്തേക്ക് വന്നു.
"... ആഹാ നിങ്ങൾ പലഹാരങ്ങൾ കൊണ്ടാണോ വന്നേ. രാവിലെ ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ..." ദേവുവിന്റെ അമ്മായിഅമ്മ പറഞ്ഞു.
"... ദാ മോളെ കഴിക്ക്. അമ്മ മോൾക്ക് വേണ്ടി ഉണ്ടാക്കിയത..." വട്ടിയിലെ പേപ്പർ മാറ്റി ഒരു നെയ്യപ്പം എടുത്ത്
💬 Comments
View all comments