Chapter Title : തേജാത്മികം 9 [Nishinoya]
അമ്മ ദേവൂന് നേരെ നീട്ടി.
"... എനിക്ക് വേണ്ട.ഞാൻ ഇപ്പൊ ഓയിലി ഫുഡ് ഒന്നും കഴിക്കാറില്ല..." അമ്മ സ്നേഹത്തോടെ വെച്ചുനീട്ടിയ പലഹത്തിന് നേരെ അവൾ മുഖം തിരിച്ചു.
"...😡ദേവു. നീ അധികം ഷോ കാണിക്കാതെ അത് കഴിക്കാൻ നോക്ക്. അമ്മ എത്ര കഷ്ടപ്പെട്ട നിനക്ക് വേണ്ടി ഉണ്ടാക്കിയത് എന്ന് അറിയോ..." ഇതുവരെ ദേവു കാണിച്ചത് എല്ലാം ക്ഷമിച്ച ദേവന് ഇത് ഉൾകൊള്ളാൻ കഴിയാതെ പെട്ടെന്ന് ദേഷ്യം വന്നു.
"...ടാ മിണ്ടാതിരിക്കട. വയറ്റിക്കണ്ണിയോട് ആണോടാ ദേഷ്യപെടുന്നേ..." ദേവന്റെ കൈയിൽ അടിച്ചുകൊണ്ട് ദേവന്റെ അമ്മ അവനെ ശാസിച്ചു.
"... എന്നാ മോൾ ഇത് കഴിക്ക്. ഇത് എണ്ണയിൽ ഉണ്ടാക്കിയത് അല്ല..." അതിൽ എണ്ണ ഉപയോഗിക്കാത്ത ഒരു പലഹാരം എടുത്ത് അമ്മ ദേവുവിന്റെ വായിലേക്ക് വയ്ക്കാൻ തുനിഞ്ഞു.
"... എനിക്ക് വേണ്ടെന്ന് അല്ലെ പറഞ്ഞത്..." അവളുടെ വായിൽ വെച്ചതും ദേവു അനിഷ്ടത്തോടെ അത് തട്ടി എറിഞ്ഞു.
"...ടി 😡..." ദേവുവിന്റെ അഹമതി കണ്ടതും ചാടി എഴുനേറ്റ് അവളെ തല്ലാനായി ദേവൻ കൈ ഓങ്ങി.
"... ദേവ..." അച്ഛന്റെ കടുപ്പിച്ചുള്ള വിളിയിൽ പാതി ഉയർത്തിയ കൈ സ്വന്തം തുടയിൽ ഇടിച്ച് അവന്റെ അരിശം തീർത്തു.
"...അമ്മേ ഇവൾ നമുക്ക് ഒപ്പം വരുന്നില്ല എന്നല്ലേ പറഞ്ഞത്. പിന്നെ എന്തിനാ നമ്മൾ ഇവിടെ നിക്കുന്നെ വാ ഇറങ്ങാം..." ദേവന്റെ മുഴുവൻ ദേഷ്യവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
"... പൊയ്ക്കൊ. പോകുമ്പോൾ ഈ പലഹാരങ്ങളും എടുത്തോ..." അത്രയും പറഞ്ഞ് ദേവു തിരികെ മുറിയിലേക്ക് പോയി.
"... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ..." എല്ലാരോടും തല നിവർത്തി തന്റേടത്തോടെ
💬 Comments
View all comments