Chapter Title : തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]
വാങ്ങി മുഖത്തേക്ക് അടുപ്പിച്ചു പിടിച്ചു നോക്കി.
"ഇത് മോൾക്ക് എവിടുന്നു കിട്ടി "
കാര്യം എന്തോ ഉള്ളപോലെ എനിക്ക് തോന്നി ഞാൻ അയാളുടെ റൂമിന്റെ ഉള്ളിലേക്ക് കയറി.
"അതൊക്ക... കിട്ടി.. കൈമളേട്ടന് ഇതാരാണ് എന്നറിയാമോ "
"ആം...അറിയാം.. മോളെ... ഇതാണ്...റോസി .."
"ആരാ... ഈ... റോസി "
എന്റെ ചോദ്യം അയാളെ വല്ലാണ്ട് ആക്കിയ പോലെ എനിക്ക് തോന്നി."അല്ല... മോളിപ്പോ... എന്തിനാ... ഇതൊക്ക അറിയുന്ന... "
"കൈമളേട്ടാ.. പറ ...അറിയാൻ... ഉള്ള.. ആഗ്രഹം... കൊണ്ടല്ലേ "
ഞാൻ അയാളുടെ കൈയിൽ കയറി പിടിച്ചു ഒന്നു കെഞ്ചി. സംഭവം ഏറ്റു
"മ്മ്മ്... പറയാം "
"വാ ഇവിടെ ഇരുന്നു പറ "
ഞാൻ അയാൾക് ബെഡ് ചൂണ്ടി കാണിച്ചു കൊടുത്തു. ഞാനും അയാളും ഇരുന്നു.
"ഇനി പറ "
"പണ്ട്... നമ്മുടെ സാറിന് ഒരു 21 വയസുള്ളപ്പോഴാണ് സാറും സാറിന്റെ അച്ഛനും അമ്മയും കൂടി ഈ ബംഗ്ലാവ് വാങ്ങി ഇങ്ങോട്ട് മാറുന്നത്.."
"ഹ്മ്മ് "
"എന്റെ അച്ഛൻ.. ആയിരുന്നു.. അപ്പൊ ഇവിടുത്തെ കാര്യസ്ഥൻ..കൂടെ ഞാനും.. "
"ഹ്മ്മ് "
"അന്ന് ഇവിടെ പറമ്പിൽ പണിക്ക് വരുന്ന ഒരാളുണ്ടായിരുന്നു... അയ്യോ... മോളെ.. അയാളുടെ... പേര്... ഞാൻ... ഓർക്കുന്നില്ല... അഹ്... അയാളുടെ...മകളാണീ.. റോസി..അതി സുന്ദരി ആയ റോസിയെ കണ്ടപ്പോൾ തന്നെ നമ്മുടെ സാറിന് ഇഷ്ടമായി തിരിച്ചവൾക്കും. സാറും അന്ന് കാണാൻ ഒട്ടും മോശം ഒന്നും അല്ലാരുന്നു കേട്ടോ... അങ്ങനെ അവർ തമ്മിൽ ഇഷ്ടത്തിലായി "
"എന്നിട്ട് "
"അവരുടെ ഇഷ്ടം കൂടുതൽ വളർന്നു... റോസിക്ക്...വയറ്റിലുണ്ടായി... "
"അയ്യോ... എന്നിട്ടോ..? "
കൈമൾ
💬 Comments
View all comments