0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 192.4K

മുറുകെ കണ്ണടച്ച് ഇരിക്കുന്നു.

ഇതിനിടയിൽ ആതിരയുടെ കാലുതട്ടി അവിടെ ഇരുന്ന ഒരു സോപ്പുപെട്ടി താഴെ വീണു. ഞങ്ങൾ ഞെട്ടി പരസ്പരം നോക്കി. താഴെ ഇരുന്നവർ പെട്ടന്ന് ഞെട്ടി കുളപ്പുരയിലേക്ക് നോക്കി. ഞങ്ങൾ അവിടെ ഉള്ള ചെടികളുടെ പുറകിൽ മറഞ്ഞാണ് നിന്നത് അതൊകൊണ്ട് ഞങ്ങളെ അവര് കണ്ടില്ല. പക്ഷേ അനീഷേട്ടൻ പെട്ടന്ന് മഞ്ജുച്ചേച്ചിയെയും കൊണ്ട് കുളത്തിലേക്കു ചാടി.

പെട്ടന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ആതിരയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ പുറത്തേക്കൊടി. കുറച്ചു കഴിഞ്ഞു വെള്ളത്തിനടിയിൽ നിന്നും പൊങ്ങിവന്ന രണ്ടുപേരും ഞങ്ങൾ നിന്ന സ്ഥലത്തേക്ക് നോക്കി. അവിടെങ്ങും ആരെയും കാണാതെ പരസ്പരം ഒന്നും മനസ്സിലാകാത്തപോലെ നോക്കി. ഈ സമയം കൊണ്ട് ഞങ്ങൾ ഓടി തറവാട്ടിൽ എത്തിയിരുന്നു.

*****************************************************************

കുറെ കഴിഞ്ഞു മഞ്ജുഷേച്ചിയും അനീഷേട്ടനും തറവാട്ടിൽ മുത്തശ്ശിയെ കാണാൻ വന്നു. ഞങ്ങൾ അപ്പോൾ പാമ്പും കോണീം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വന്നപാടെ മഞ്ജുചേച്ചി ഞങ്ങളോട് ചോദിച്ചു "നിങ്ങൾ എപ്പോഴാ വന്നേ?"

"ഞങ്ങൾ വന്നിട്ട് ഒരുപാടു നേരം ആയല്ലോ.. എന്താ ചേച്ചീ?" ആതിരയാണ് മറുപടി പറഞ്ഞത്.

"ഒന്നുമില്ല.. എന്റെ ഒരു പാദസരം കുളപ്പുരയിലേക്കുള്ള വഴിയിലെവിടെയോ കളഞ്ഞു പോയി... നിങ്ങൾക്കെങ്ങാനും കിട്ടിയോ എന്ന് അറിയാൻ ചോദിച്ചതാണ്." മഞ്ജുഷ പറഞ്ഞു.

"ഇല്ല ചേച്ചീ..ഞങ്ങൾ റോഡിലൂടെ ആണ് വന്നത്." ഞാൻ പറഞ്ഞു.

"കണ്ടോ ഞാൻ പറഞ്ഞില്ലേ ഇതാ പൂച്ചയുടെ പണിയാണ് " അനീഷേട്ടൻ പറഞ്ഞു. "

"ഉം.. എനിക്കും അങ്ങനെയാ തോന്നുന്നേ." മഞ്ജുഷ താലയാട്ടി.

"ഓഹോ.. അപ്പോൾ പൂച്ചയാണോ നിന്റെ പാദസരം കൊണ്ടുപോയത്?"

ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടുവന്ന മുത്തശ്ശി ചോദിച്ചു.

ഞാനും ആതിരയും പൊട്ടിച്ചിരിച്ചു.. മഞ്ജുഷേച്ചിയും,

💬 Comments

View all comments