0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 193.8K

അനീഷേട്ടനും ഞങ്ങളുടെ ചിരിക്ക് പങ്കു ചേർന്നു.

ഒരു വളിച്ച ചിരിയോടെ മഞ്ജുഷേച്ചി അനീഷേട്ടനെ നോക്കിക്കൊണ്ട് പറഞ്ഞു "ഏയ്‌ ഇത് വേറെ ഒരു കാര്യം ആണ്."

ഞാൻ ആതിരയെ നോക്കി അരും കാണാതെ കണ്ണിറുക്കി കാണിച്ചു.

അന്നത്തെ വൈകുന്നേരം കളിയും ചിരിയുമായി അങ്ങനെ കടന്നു പോയി.

ഞങ്ങൾ പതിവ് പോലെ മുത്തശ്ശിയുടെ കട്ടിലിന്റെ രണ്ടു സൈഡിലും ആയി ഉറങ്ങാൻ കിടന്നു. ആതിര പഴയതുപോലെ എന്നെ നോക്കിക്കൊണ്ട് ആണ് കിടക്കുന്നത്. റാന്തലിന്റെ അരണ്ട വെളിച്ചത്തിൽ എനിക്ക് അവളുടെ കണ്ണുകൾ കാണാം. അവൾ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചു അവളെ നോക്കി ചിരിച്ചുകൊണ്ട് ഒരു കണ്ണടച്ച് കാണിച്ചു. അതുകണ്ടു അവൾ ഒച്ചയുണ്ടാക്കാതെ കുലുങ്ങിചിരിച്ചു. അപ്പോൾ അവളെ കാണാൻ എന്നത്തെക്കാളും സുന്ദരിയായി കാണപ്പെട്ടു. ഞാൻ എന്റെ ബെഡിന്റ സൈഡിലേക്ക് ചെന്ന് കിടന്ന് എന്റെ കൈ കട്ടിലിനടിയിലൂടെ ആതിരയുടെ നേർക്ക് നീട്ടി.

മുത്തശ്ശിയുടെ കട്ടിൽ ഒരു സാധാരണ ഡബിൾ കോട്ട് കട്ടിൽ ആണ് എന്റെ കൈ കട്ടിലിന്റെ കുറുകെ മുക്കാൽ ഭാഗത്തിൽ കൂടുതൽ എത്തി. ഒന്ന്കൂ ടെ ശ്രെമിച്ചാൽ എനിക്ക് അവളുടെ ബെഡിൽ തൊടാം.ഞാൻ കൈ നീട്ടുന്നകണ്ടപ്പോൾ അവളെ തൊടാതെ ഇരിക്കാൻ കളിയായി പുറകോട്ട് മാറിക്കളഞ്ഞു. ഞാൻ കയ്യെത്തിച്ചു അവളുടെ ബെഡിൽ പിടിച്ച് വലിച്ചു. ബെഡിന്റെ അടിയിൽ ഒരു തഴപ്പായ ഉണ്ടായിരുന്നു അതുകൊണ്ട് അവളുടെ ബെഡ്ഡ് ഒരു ചെറിയ ഇഴച്ചിൽ ശബ്ദത്തോടെ കട്ടിലിന്റെ അടിയിലേക്ക് കുറച്ചു നിരങ്ങി വന്നു. എന്റെ ബെഡിന്റെ അടിയിൽ പായ ഉണ്ടായിരുന്നില്ല അതുകൊണ്ട് എന്റെ ബെഡ്ഡ് കാര്യമായിട്ട് നിരങ്ങിയില്ല. ആതിര പെട്ടന്ന് ഞെട്ടി എന്നോട് വേണ്ട എന്ന് കൈകൊണ്ട്

💬 Comments

View all comments