Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
ആംഗ്യം കാണിച്ചു.
ഇപ്പോൾ എനിക്ക് ആതിരയെ തൊടാവുന്ന അകലത്തിലാണ് അവൾ ഉള്ളത്. അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി കിടക്കുകയാണ്. ഞാൻ കൈ എത്തിച്ചു അവളുടെ കയ്യിൽ പിടിച്ചു. എന്നെ കണ്ണുരുട്ടി നോക്കിയെങ്കിലും അവൾ കൈ മാറ്റിയില്ല. ഞാൻ അവളുടെ കൈ പിടിച്ചു എന്റെ നേരെ വലിച്ചു. അവൾ പുറകിലേക്ക് ബലം പിടിച്ചപ്പോൾ അവളുടെ ബെഡ്ഡ് വീണ്ടും ലേശം നിരങ്ങി ഇപ്പോൾ അവളുടെ ബെഡിന്റെ അറ്റം മുത്തശ്ശിയുടെ കട്ടിലിന്റെ ചുവട്ടിൽ എത്തി. ആതിര മുഖംകൊണ്ട് 'പ്ലീസ്.. വേണ്ട' എന്നൊരു എക്സ്പ്രഷൻ കാണിച്ചു. ഞാൻ വീണ്ടും അവളുടെ കൈ പിടിച്ചു വലിച്ചു ഇത്തവണ അവൾ എതിർത്തില്ല. ഇപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും കൈകൾ മുത്തശ്ശിയുടെ കട്ടിലിനടിയിൽ തമ്മിൽ പിണഞ്ഞ രണ്ടുനാഗങ്ങളെ പോലെ പരസ്പരം ചുറ്റിവരിയുകയായിരുന്നു.
ഞാൻ അവളുടെ കയ്യിൽ എന്റെ കൈവിരലുകൾ കോർത്തു. ഞാനവളുടെ മുഖത്തേക്ക് നോക്കി. ഇപ്പോൾ അവളുടെ മുഖത്ത് ഇത്രയും കാലം ഞാൻ കണ്ട നാണമോ സങ്കോചമോ ഇല്ല, പകരം പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരുതരം നിർവൃതി ഞാൻ കണ്ടു. അവളുടെ ആ കണ്ണുകൾ എന്നോട് നിശബ്ദമായി വിളിച്ചു പറയുന്നുണ്ടായിരുന്നു, അവൾക്ക് എന്നോട് പ്രണയമാണെന്ന്..
ഞാൻ കൈ നീട്ടി അവളുടെ കവിളിൽ തൊട്ടു. അവൾ പെട്ടന്ന് കണ്ണടച്ചു കൊണ്ട് എന്റെ കൈയ്യിൽ പിടിച്ചു എന്റെ ഉള്ളം കയ്യിൽ അവളുടെ ചുണ്ടുകൾ ചേർത്തു. ഞാൻ വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകൾ മൃദുവായി തടവി. പതിയെ അവളുടെ താടിയിൽ തടവിക്കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ കൈവച്ചു. അവൾ വീണ്ടും എന്റെ കൈ അവളുടെ രണ്ടു കൈകൊണ്ടും അവളുടെ കഴുത്തിന്റെ അടിയിൽ അവളുടെ

💬 Comments
View all comments