0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 184.7K

തെങ്ങിൻ തോപ്പുകളും മാത്രം. ഈ ഇടവഴികളിലൂടെ ആണ് ഞങ്ങൾ സ്കൂളിൽ പോകുന്നതും വരുന്നതും. മഴക്കാലത്ത് ഓരുവെള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നതും, കുളത്തിൽ ചാടി മറിയുന്നതും, ആവധിക്കാലത്ത് കുട്ടിയും കോലും, ക്രിക്കറ്റും, ഫുഡ്‌ ബോളും ഒക്കെ കളിക്കാൻ പോകുന്നതും എല്ലാരും കൂടി ആണ്.

ഇപ്പൊ കുറച്ചു മുതിർന്നപ്പോ, ശരീരത്തിൽ മാറ്റങ്ങൾ വന്ന പോലെ ഞങ്ങളുടെ സ്വഭാവത്തിലും താല്പര്യങ്ങളിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. പെൺകുട്ടികൾ ഇപ്പൊ ഞങ്ങളുടെ കൂടെ പുറത്തേക്ക് കളിക്കാനൊന്നും വരാറില്ല. എന്നാലും തറവാട്ടിൽ വന്നാൽ ഞാൻ കസിൻസ് ഇപ്പോഴും ഒന്നിച്ചു തന്നെ. പ്രതേകിച്ചു മഞ്ജുഷേച്ചിയും അനീഷേട്ടനും. പറഞ്ഞപോലെ അവരും മുറ ചെറുക്കനും പെണ്ണും ആണല്ലോ അല്ലേ!

അവർ എപ്പോഴും ഒന്നിച്ചായിക്കും, മഞ്ജുഷ ചേച്ചി ഇടക്കൊക്കെ കുളപ്പുരയിൽ നിന്നും, പത്തായപ്പുരയിൽ നിന്നും, ഇടവഴിയിൽ നിന്നുമൊക്കെ കുലുങ്ങി ചിരിച്ചുകൊണ്ട് ഓടിവരുന്നത് കാണാറുണ്ട് തൊട്ടു പുറകെ അനീഷേട്ടനും കാണും. അവരിപ്പോഴും പഴയ പോലെ തന്നെ. പക്ഷെ ആതിരയ്ക്ക് മാത്രം എന്ത് പറ്റി.?

ആതിരക്ക് ഇപ്പൊ 18വയസായി പണ്ടത്തെ പോലെ ഫ്രീഡം അവൾ ഇപ്പൊ എന്റെ അടുത്ത് എടുക്കാറില്ല. നാലഞ്ചുവർഷം മുമ്പുവരെ എന്റെ മേലെ കേറി മറിഞ്ഞിരുന്നവളാണ്, ഇപ്പൊ എന്നെ കാണുമ്പോൾ നനഞ്ഞ പൂച്ചയെപ്പോലെ ആണ്. സംസാരത്തിന് പോലും മീറ്റർ ഇട്ടപോലെ. സംസാരമൊക്കെ ഉണ്ട്‌, എന്നാലും എന്തോ ഒരു അകൽച്ചപോലെ. എന്റെ അടുത്തൊന്നും വന്നിരിക്കില്ല. എന്നാൽ ഞാൻ അടുത്ത് പോയി ഇരുന്നാൽ എണീറ്റു പോകില്ല, പക്ഷേ.. മഴ നനഞ്ഞു കയറി വന്നപോലെ ഉണ്ടാകും അപ്പോൾ കാണാൻ. ഞാൻ കൈയ്യിലോ തോളിലോ പിടിച്ചാൽ അവളിൽ ഒരു വിറയൽ എനിക്ക് ഫീൽ ചെയ്യാറുണ്ട്. അവളിലെ ഈ മാറ്റം

💬 Comments

View all comments