Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
എങ്ങനെ ഉണ്ടായി എന്ന് എനിക്കറിയില്ല, പക്ഷെ വയസറിയിച്ചപ്പോൾ സ്വഭാവികമായി ഉണ്ടായ ഒരു മാറ്റമാണോ അല്ലെങ്കിൽ അമ്മായി പറഞ്ഞു അവളെ ഒതുക്കിയതാണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്. കാരണം ഞാൻ നോക്കുന്നില്ലെങ്കിലും അവൾ എന്നെ പാളി നോക്കുന്നതും, എന്റെ അടുത്തുന്ന് പോകുമ്പോൾ എന്നെ തിരിഞ്ഞു നോക്കുന്നതും ഞാൻ ശ്രെദ്ധിക്കാറുണ്ട്. അവളുടെ മനസിലൂടെ എന്തോ കിടന്നു കറങ്ങുന്നുണ്ട്. ഇനി പ്രേമം വല്ലതും ആണോ.. 😅?. ആവാല്ലോ... ഞാൻ മുറച്ചെറുക്കൻ അല്ലേ..
അപ്പോൾ ഇനി, പ്രധാന കഥാതന്തുവിലേക്ക്. ഞങ്ങളുടേത് കൂട്ടുകുടുംബം അല്ല. തറവാട്ടിൽ മുത്തശ്ശിയും ഇളയ അമ്മാവനും ഭാര്യയും കുട്ടികളും മാത്രമേ ഉളൂ. എന്റെ അമ്മ ഉൾപ്പെടെ മുത്തശ്ശിയുടെ ബാക്കി മക്കൾ ഒക്കെ തൊട്ടടുത്തൊക്കെയാണ് താമസം. അമ്മയെ കെട്ടിച്ചു വിട്ടതാണെങ്കിലും ഞങ്ങളും രണ്ടു പറമ്പ് അപ്പുറത്താണ്. അതിന് കാരണം അച്ഛനും അമ്മയും പ്രേമിച്ചു കല്യാണം കഴിച്ചത് കൊണ്ടാണ്. ഇളയ അമ്മാവൻ ബാങ്ക് ജോലിക്കാരൻ ആണ്, എന്റെ അച്ഛനും ബാക്കി രണ്ട് അമ്മാവന്മാരും കർഷകർ ആണ്. അങ്ങനെ എല്ലാവരും ഹാപ്പി ആയിട്ടു പോകുന്നു, അതിനിടക്ക് കഴിഞ്ഞ വർഷം ഇളയ അമ്മാവന് ട്രാൻസ്ഫർ കിട്ടി തൃശ്ശൂർക്ക്. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ തിരിച്ചു ട്രാൻസ്ഫർ കിട്ടുമെന്നാണ് അമ്മാവൻ പറഞ്ഞത്. അതുകൊണ്ട് തത്കാലം അമ്മായിയെയും കുട്ടികളെയും അമ്മാവൻ കൂടെ കൊണ്ട് പോയി, കുട്ടികൾ ചെറുതായതുകൊണ്ട് അവരെ പിരിഞ്ഞിരിക്കാൻ അമ്മാവന് പറ്റുന്നില്ല. മാസത്തിൽ ഒന്നൊരാണ്ടോതവണ മുത്തശ്ശിയെ കാണാൻ തറവാട്ടിൽ വരാറുണ്ട്. മുത്തശ്ശിക്കും വിഷമം ആണ്, എന്നാലും ഞങ്ങൾ ബാക്കിയുള്ള കൊച്ചുമക്കൾ അടുത്തൊക്കെ തന്നെ ഉള്ളതുകൊണ്ട് മുത്തശ്ശിക്ക് അത്ര പ്രശ്നം ഇല്ല. പക്ഷെ വേറെ ഒരു പ്രശ്നം
💬 Comments
View all comments