Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
എന്താണെന്നു വച്ചാൽ മുത്തശ്ശി ഇപ്പൊ തറവാട്ടിൽ ഒറ്റക്കാണ്. മുത്തശ്ശൻ വർഷങ്ങൾക്കു മുമ്പേ മരിച്ചു പോയി. വീട്ടു ജോലിക്ക് ഒരു ചേച്ചി ഉണ്ട് ശ്രീദേവി. ഒരു 50 വയസ്സ് പ്രായം വരും അടുത്ത് തന്നെ ഉള്ളതാണ്. പകലൊക്കെ അവര് കാണും പാചകത്തിനും വീട്ടുപണിക്കും. പക്ഷെ രാത്രി അവർ ഉണ്ടാകാറില്ല. കാരണം അവരുടെ കെട്ടിയോൻ തെങ്ങിൽ നിന്ന് വീണു കിടക്കുവാണ്. പൂർണ്ണമായിട്ടു തളർന്നിട്ടൊന്നും ഇല്ല എന്നാലും നടക്കാൻ ബുദ്ധിമുട്ടാണ്, കുറച്ചു നാളത്തെ ചികിത്സ കൊണ്ട് തന്നെ ആള് നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. നിത്യേന ഉഴിച്ചിലും പിഴിച്ചിലും ഒക്കെ ഉണ്ട്. അത് കൊണ്ട് ശ്രീദേവി ചേച്ചിക്ക് വൈകിട്ട് വീട്ടിൽ പോയെ പറ്റൂ..
അതോടെ കൂട്ട് കിടപ്പ് ജോലി കിട്ടിയത് എനിക്കും ആതിരക്കും ആണ്. മിക്കവാറും ആതിര തന്നെയാണ് പോകാറ്. ചിലപ്പോ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചും.
എന്നും കാണാറുണ്ടെന്നു പറഞ്ഞാലും അവളിപ്പോഴും പഴയ തണുപ്പൻ മട്ടിൽ തന്നെയാണ്. ഇടക്കൊക്കെ ഞാൻ കൊടുക്കുന്ന ചോക്ലേറ്റും കടലമിഠായിയും മേടിക്കും എന്നതോതൊഴിച്ചാൽ വേറെ വല്യ വർത്തമാനം പറച്ചിലൊന്നും ഇല്ല.
അങ്ങനെ വീണ്ടും മധ്യവേനൽ അവധി എത്തി, എക്സാം ഒക്കെ കഴിഞ്ഞു ഞങ്ങൾ ഫ്രീ ആയി. ഒരുദിവസം പതിവ് പോലെ ഞാൻ എന്റെ ഫ്രണ്ട് രാഹുലിന്റെ അടുത്തുന്നു രണ്ടു സിനിമയുടെ സിഡിയും എടുത്ത്, എന്റെ സൈക്കിളിൽ തറവാട്ടിലേക്കു പോയി. ഒരെണ്ണം ടൈറ്റാനിക്ക് ആയിരുന്നു, പിന്നെ വേറെ ഒരു പഴയ മലയാളം പടം. അത് മുത്തശ്ശിയുടെ റിക്വസ്റ്റ്.
പോകുന്ന വഴിയിൽ ആതിരയെ കണ്ടു. അവൾ തറവാട്ടിലേക്കുള്ള കുറുക്കുവഴിയിലേക്ക് കയറിപ്പോകുന്നു.
ഞാൻ അവളെ വിളിച്ചു. "ആതിരേ.. "
അവൾ പതുക്കെ റോഡിലേക്കിറങ്ങി വന്നുകൊണ്ട്

💬 Comments
View all comments