Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
ചോദിച്ചു, "എന്താ അഖിയേട്ടാ?"
"വാ സൈക്കിളിൽ പോകാം." ഞാൻ പറഞ്ഞു.
എന്നാൽ അവൾ വേണ്ടെന്നു പറഞ്ഞു. കുറെ നിർബന്ധിച്ചപ്പോൾ അവസാനം കാരിയെറിൽ കയറി ഇരുന്നു.
അതുകണ്ടപ്പോ ഞാൻ പറഞ്ഞു,
"പുറകിലെ ടയറിൽ കാറ്റു കുറവാ.. അതുകൊണ്ട് ഫ്രണ്ടിൽ വന്നിരിക്ക്” അവൾ മടിച്ചു മടിച്ച് ഫ്രണ്ടിൽ കയറി ഇരുന്നു.
ഞാൻ സൈക്കിൾ മുന്നോട്ടെടുത്തുകൊണ്ട് അവളോട് ചോദിച്ചു..
"ആതിരേ നിനക്കിപ്പോ എന്നെ കാണുമ്പോ എന്താ ഒരു മിണ്ടാട്ടം ഇല്ലാത്തെ..?"
അവൾ പറഞ്ഞു: "ഒന്നൂല്ല അഖിയേട്ടാ.. വെറുതെ തോന്നുന്നതാ.."
ഞാൻ പറഞ്ഞു.. "ഏയ് അല്ല.. എന്തോ ഉണ്ട്.. നീ പണ്ടൊന്നും ഇങ്ങനെ അല്ലാരുന്നല്ലോ..!"
എങ്ങനെ..? അവൾ ചോദിച്ചു.
"എട്ടാം ക്ലാസ്സ് വരെ ഞാൻ നിന്നെ എന്റെ പുറത്തു കയറ്റികൊണ്ട് നടന്നിട്ടുണ്ട്... പക്ഷെ പിന്നെ പിന്നെ നീ എന്നോട് ശരിക്കു മിണ്ടാറുപോലും ഇല്ല.."
ഞാൻ സങ്കടത്തോടെ പറഞ്ഞു.
"അത് പിന്നെ അപ്പോൾ നമ്മൾ ചെറിയ പിള്ളേരല്ലാരുന്നോ.. ഇപ്പൊ വല്യ ആൾക്കാർ ആയില്ലേ..!"
അത് കേട്ടിട്ട് ഞാൻ അവളെ നോക്കി. പെട്ടന്ന് അവൾ നോട്ടം മാറ്റിക്കളഞ്ഞു. അപ്പോൾ അതുതന്നെയാണ് കാര്യം.. ഞാനോർത്തു...
ആരോ അവളെ കാര്യമായിട്ട് ഗുണദോഷിച്ചിട്ടുണ്ട്! അമ്മയോ.. അതോ അമ്മായിയോ..?അതുമാത്രം പിടികിട്ടിയില്ല..
"അപ്പോ മഞ്ജുഷേച്ചിയും, അനീഷേട്ടനും ഇപ്പോഴും പഴയപോലെ തന്നെയാണല്ലോ..!" ഞാൻ ചോദിച്ചു.
അത് കേട്ടിട്ട് അവൾ തല ഉയർത്താതെതന്നെ പറഞ്ഞു, "പഴേപോലെ ഒന്നും അല്ല, വല്ലാതെ കൂടുന്നുണ്ട് രണ്ടിനും.."
"അതെന്താ നീ അങ്ങനെ പറഞ്ഞേ..?" ഞാൻ അത്ഭുതപ്പെട്ടു. പക്ഷെ അവൾ പിന്നെ ഒന്നും പറഞ്ഞില്ല..
ഞങ്ങൾ തറവാട്ടിൽ എത്തി, സാദാരണ പോലെ അവൾ വിളക്ക് വെക്കാനും, മുത്തശ്ശിയെ സഹായിക്കാനും, ഒക്കെ ആയിട്ടു


💬 Comments
View all comments