0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 199.2K

ബുക്ക് ഒളിപ്പിച്ച് പിടിച്ചുകൊണ്ട് തറവാട്ടിലേക്കു നടന്നു. അപ്പോഴാണ് മനോജ്‌ എന്നെ കണ്ടുകൊണ്ട് അഖിയേട്ടാ എന്ന് വിളിച്ചു കൊണ്ട് മാവിൻ ചുവട്ടിൽ നിന്ന് എന്റെ നേരെ വരുന്നത് കണ്ടത്. അവൻ എന്റെ കയ്യിലിരിക്കുന്ന ബുക്ക്‌ കണ്ടാൽ പെടും. ചെറുക്കാനാണെങ്കിൽ എന്നെ കണ്ടാൽ എന്റെ മേലെ അളിഞ്ഞു കേറുകയും ചെയ്യും. ഞാൻ പെട്ടന്ന് അവിടെ നിന്ന ഒരു വലിയ പ്ലാവിന്റെ ചുവട്ടിലുള്ള പൊത്തിലേക്കു മുത്തുച്ചിപ്പി തിരുകി വച്ചു. ആതിര താഴെനിന്നും പറമ്പിലെ ഇടവഴിയിലൂടെ എന്റെ പുറകെ തറവാട്ടിലേക്കു വരുന്നത് ഞാൻ കണ്ടിരുന്നില്ല. ഞാൻ പെട്ടന്ന് മനോജിന്റെ അടുത്തേക്ക് പോയി. അവൻ മാങ്ങ പറിക്കുകയായിരുന്നു. ഞങ്ങൾ അവൻ പറിച്ചു വെച്ച മാങ്ങ കുട്ടയിൽ എടുത്തുകൊണ്ട് കൊണ്ട് തറവാട്ടിലേക്കു കയറിപ്പോയി.

കുറച്ചു കഴിഞ്ഞു ഞാൻ മനോജിന്റെ കണ്ണുവെട്ടിച്ചു പുറത്തുചാടി. മുത്തുച്ചിപ്പി അവിടുന്ന് മാറ്റണം, ഒഴിഞ്ഞ പറമ്പിലെ ഷെഡിലോ അല്ലെങ്കിൽ കുളപ്പുരയിലോ ഒളിപ്പിക്കാം. ഞാൻ മുത്തുച്ചിപ്പി എടുക്കാനായി പൊത്തിൽ കയ്യിട്ടു. മുത്തുച്ചിപ്പി അതിൽ ഇല്ല...ഞാൻ ഒന്ന് വിയർത്തു..

അത് പിന്നെ ആരെടുത്തു..? ശ്രീദേവി ചേച്ചി കണ്ടോ.. ഭഗവാനെ! ഇനി ഇപ്പോൾ ചേച്ചിയെ എങ്ങനെ ഒതുക്കും.. ഓർത്തിട്ടു ഒരു ഐഡിയയും കിട്ടിയില്ല. ഞാൻ ചുറ്റിലും നോക്കി ചേച്ചി എവിടെയെങ്കിലും ഉണ്ടോ എന്ന്. പതുക്കെ കുളപ്പുരയിലേക്ക് നടന്നു.

കുളപ്പുരയുടെ പടിയിൽ നിന്നു ഉള്ളിലേക്ക് നോക്കിയ ഞാൻ അവിടെ ആതിര ഇരിക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോൾ അവൾ ഒന്ന് പരുങ്ങി എന്തോ ഒളിപ്പിച്ചു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെന്താണ് ഒളിപ്പിച്ചതെന്നു നോക്കി. ഞാൻ തപ്പിക്കൊണ്ട് നടന്ന മുത്തുച്ചിപ്പി ആതിരയുടെ കയ്യിൽ..

"എടീ.. കള്ളീ.. ഇവിടെ താ അത്..

💬 Comments

View all comments