Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
" ഞാൻ അത് തട്ടി പറിക്കാൻ ശ്രെമിച്ചു.
അവൾ പെട്ടന്ന് ഒഴിഞ്ഞു മാറി. ഞാൻ ബാലൻസ് തെറ്റി താഴെ വീഴാൻ പോയി. പെട്ടന്ന് അവളെ കയറിപ്പിടിച്ചു. പക്ഷേ ഞങ്ങൾ രണ്ടുപേരും ബാലൻസ് തെറ്റി താഴെ വീണു. വീഴ്ചയിൽ എന്റെ വലത്തേ കാൽപാദം കുളപ്പടിയിൽ പോയിടിച്ചു. എനിക്ക് നന്നായി വേദനിച്ചു. പെട്ടന്ന് എണീക്കാൻ നോക്കിയിട്ട് പറ്റിയില്ല. തല കറങ്ങുന്നു. ഒരുവിധം ഞാൻ പടവിൽ കൈകുത്തി ഇരുന്നു.
"എന്താ പറ്റിയെ അഖിയേട്ടാ?" എന്ന് ചോദിച്ചു കൊണ്ട് ആതിര എന്നെ എഴുന്നേൽക്കാൻ സഹായിച്ചു. കാലു നിലത്തുകുത്തുമ്പോൾ ഒരു വേദന.
"ഒന്നുമില്ല" എന്നും പറഞ്ഞു കൊണ്ട് ഞാൻ പതിയെ സ്റ്റെപ് കയറി പുറത്തേക്കു നടന്നു.
പെട്ടന്ന് മുത്തുച്ചിപ്പിയുടെ കാര്യം ഓർമ്മ വന്നു. ഞാൻ അവളെ നോക്കി അവൾ പെട്ടന്ന് നിലത്തു കിടന്ന മുത്തുച്ചിപ്പി എടുത്തു എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി അരയിൽ തിരുകി. എന്നിട്ട് പതുക്കെ ഇടവഴിയിലേക്ക് ഇറങ്ങി. പുസ്തകം ഷെഡിൽ ഒളിപ്പിച്ചിട്ടു ഞാൻ തറവാട്ടിലേക്കു തിരിച്ചു വന്നു. എന്നെ കണ്ടപ്പോൾ ആതിര 'അത് എവിടെയാണ് വച്ചത്?' എന്ന് ആംഗ്യത്തിൽ ചോദിച്ചു..ഞാൻ അവളുടെ മാറിൽ ചൂണ്ടി കാണിച്ചു. അവൾക്ക് പെട്ടന്ന് കാര്യം മനസിലായി..
വൈകുന്നേരം ആയപ്പോഴേക്കും എന്റെ കാൽ ചെറിയ തോതിൽ നീരുവച്ചു. മുത്തശ്ശി കുറച്ചു പച്ച മരുന്ന് അരച്ചിട്ടു, എന്നിട്ട് പറഞ്ഞു
"രണ്ടു ദിവസം കാലനാകാതെ ഇരിക്ക് ഭേതമായിക്കോളും."
ചെറിയമ്മാവൻ എന്നെ അമ്മാവന്റെ കാറിൽ വീട്ടിൽ കൊണ്ടുവന്നു വിട്ടു, ആതിരയും എന്റെ കൂടെ വന്നു. അമ്മാവനും അമ്മായിയും തറവാട്ടിൽ ഉള്ളതുകൊണ്ട് അവള് ഇന്ന് കൂട്ട് കിടക്കാൻ നിൽക്കാതെ അവളുടെ
💬 Comments
View all comments