0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 201.3K

വീട്ടിലേക്കു പൊയി. എന്നെ അമ്മാവൻ പതിയെ താങ്ങി റൂമിൽ കൊണ്ടുവന്നു കിടത്തി. അമ്മയോടും അച്ഛനോടും രണ്ടു ദിവസം എന്നെ പുറത്തൊന്നും കറങ്ങാൻ വിടേണ്ട എന്ന് പറഞ്ഞിട്ട് ചെറിയമ്മാവൻ പോയി. കുറച്ചു നേരം എന്റെ അടുത്ത് ഇരുന്നു കത്തിവെച്ചിട്ടു ആതിരയും പോയി. മുത്തശ്ശി എന്തൊക്കെയോ മരുന്ന് കൊടുത്തു വിട്ടിരുന്നു. അതും പുരട്ടി വേദനക്ക് ഒരു പാരാസെറ്റാമോളും കഴിച്ചിട്ടു ഞാൻ കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റു മൂത്രമൊഴിക്കാൻ പോകാൻ നോക്കിയതാണ്, കാലുതറയിൽ കുത്താൻ പറ്റുന്നില്ല. ചെറിയ വിരലടക്കം കാലിന്റെ ഒരു സൈഡിൽ മൊത്തം നീരുവന്നു വീർത്തിരിക്കുന്നു. നടക്കുമ്പോൾ വേദനയും ഉണ്ട്‌. അമ്മ ഉടനെ തന്നെ ചെറിയമ്മാവനെ വിളിച്ചു. അമ്മാവനും അച്ഛനും കൂടി എന്നെ വൈദ്യരുടെ അടുത്ത് കൊണ്ടുപോയി.

"കാൽ നന്നായിട്ടു ചതഞ്ഞിട്ടുണ്ട്, പിന്നെ ചെറിയ ഒരു ഉളുക്കും ഉണ്ടെന്നു തോന്നുന്നു കാലിന്റെ കുഴക്കും ചെറിയ ഒരു വീക്കം ഉണ്ട്‌." വൈദ്യർ പറഞ്ഞു.

ചതവിനുള്ള മരുന്നു വച്ചു കാൽ കേട്ടിവച്ചു. മൂന്ന് ദിവസം കാൽ തൂക്കിയിട്ട് ഇരിക്കരുത് എന്ന് പറഞ്ഞു. കാലിന്റെ കുഴയിൽ തടവാനുള്ള ഒരു കുഴമ്പും ചൂട് പിടിക്കാനുള്ള വേറെ ഒരുമരുന്നും തന്നു വിട്ടു. അങ്ങനെ ഞാൻ മൂന്നു നാലു ദിവസത്തേക്ക് സൈഡായി. അച്ഛൻ പറമ്പിലേക്കും അമ്മ പശുവിന്റെ അടുത്തേക്കും പോയി. ഞാൻ കട്ടിലിൽ കിടന്നു എന്റെ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു ആതിര വന്നു.

"വേദന കുറവുണ്ടോ അഖിയേട്ടാ" എന്ന് ചോദിച്ചുകൊണ്ട് അവൾ എന്റെ കാലിൽ തടവി.

ഞാൻ അവളെ കടുപ്പിച്ചൊന്നു നോക്കി, എന്നിട്ട് കള്ളഗൗരവം വരുത്തി അവളോട്‌ പറഞ്ഞു

"തള്ളിയിട്ടു കൊല്ലാൻ നോക്കീട്ടു വേദയുണ്ടോന്നു ചോദിക്കുന്നോ?"

💬 Comments

View all comments