Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
കഴിഞ്ഞ് മാമന്റെ ബ്രാഞ്ചിൽ ഒരു താൽകാലിക ഒഴിവിൽ കയറി. മാമൻ ഇപ്പൊ വീട്ടിൽ നിന്നും 10 കിലോമീറ്റർ അകലെ ഉള്ള ഒരു ബ്രാഞ്ചിൽ ആണ്. പിന്നീട് ഒഴിവുവരുമ്പോൾ സ്ഥിരപ്പെടുത്താൻ ശ്രെമിക്കാം, അല്ലെങ്കിൽ ഒഴിവുള്ള ബ്രാഞ്ചിലേക്ക് മാറ്റം തകരപ്പെടുത്താമെന്നു ജനറൽ മാനേജർ പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരൻ ചെറിയമ്മാവന്റെ കൂട്ടുകാരൻ ആണ്. അത്യാവശ്യം പിടിപാടൊക്കെ ഉള്ള കക്ഷിയാണ്. അതുകൊണ്ട് എന്റെ കാര്യം തത്കാലം സേഫ് ആണ്.
കുറെ കാലത്തിനു ശേഷം ഞങ്ങൾ ഇപ്പോൾ എല്ലാവരും തറവാട്ടിൽ ഒത്തു കൂടിയിട്ടുണ്ട്. മഞ്ജുഷേച്ചിയുടെയും അനീഷേട്ടന്റെയും കല്യാണം ഉറപ്പിക്കൽ ആണ്. അനീഷേട്ടൻ ഇപ്പോൾ വില്ലേജ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. PSC വഴി കിട്ടിയതാണ്. മഞ്ജുഷേച്ചി ഒരു പ്രൈവറ്റ് കമ്പനിയിലും.
ആതിര മേക്കപ്പ് ഇടാനും ഡ്രസ്സ് ചെയ്യാനുമൊക്കെ മഞ്ജുഷേച്ചിയുടെ സഹായിക്കുന്നു. അനീഷേട്ടനും ഞാനും മുറ്റത്തും, തൊടിയിലും ഒക്കെ നിന്നു ഫോട്ടോ എടുക്കുകയാണ്. അനീഷേട്ടന്റെ അച്ഛനും, അമ്മാവന്മാരും, പത്തായപ്പുരയുടെ തിണ്ണയിലിരുന്നു സ്മോൾ അടിക്കുകയാണ്. ചെറിയമ്മാവനും, അച്ഛനും അങ്ങോട്ട് ചെന്ന് അവരുടെ കൂടെ കൂടി. അമ്മായിമാരും ബാക്കിയുള്ള ബന്ധുക്കളും, പെണ്ണുങ്ങളുമൊക്കെ അവിടെയും ഇവിടെയുമൊക്കെ നിന്ന് സൊറ പറയുന്നു. മനോജും, ചെറിയകുട്ടികളും ഒക്കെ മുറ്റത്ത് ഓടിക്കളിക്കുന്നു.
ആകെ മൊത്തം ഒരു ഉത്സവന്തരീഷം വൈകാതെ എല്ലാവരും വീടിന്റെ ഹാളിൽ ഒത്തുകൂടി. അനീഷേട്ടനെയും മഞ്ജുഷേച്ചിയെയും ഒരുമിച്ചിരുത്തി, ജാതകം കൈമാറലും തീയതി നിശ്ചയവും ഒക്കെ നടത്തി.
പിന്നെ ഫോട്ടോ എടുക്കാൻ, എല്ലാവരും മുറ്റത്ത് നിരന്നു നിന്നു. ഞാനും, അതിരയും രണ്ട് അറ്റത്താണ് നിന്നത്. മഞ്ജുഷേച്ചിയും, അനീഷേട്ടനും നടുക്ക് മുത്തശ്ശിയുടെ ഇരുവശത്തുമായിട്ടും. ചെറിയമ്മായി ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ആതിര എന്നെ എത്തിനോക്കുന്നത് അമ്മായി കണ്ടു. പെട്ടന്ന് എല്ലാവരോടുമായി
💬 Comments
View all comments