Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
പറഞ്ഞു,
"ആ വെയ്റ്റിങ് ലിസ്റ്റിൽ നിൽക്കുന്ന രണ്ടുപേരെയും കൂടെ വിളിച്ച്..ഒന്നിച്ചു നിറുത്തിക്കെ." എല്ലാവരും ഞങ്ങൾ എവിടെയാണെന്ന് നോക്കി.
മുത്തശ്ശിയും ഞങ്ങളെ തിരഞ്ഞുകൊണ്ട് പറഞ്ഞു,
"ശെരിയാണല്ലോ, അഖിലേഷും, ആതിരയും എവിടെ?"
ചെറിയമ്മായി എന്നെയും ആതിരയും പിടിച്ചു വലിച്ചു മുത്തശ്ശിയുടെ അടുത്തേക്ക് കൊണ്ടുവന്നു നിറുത്തി. ഞാൻ പെട്ടന്ന് ചമ്മിപ്പോയി. ആതിര നാണിച്ചു എന്റെ പുറകിലൊളിച്ചു. ഞങ്ങളുടെ നാണം കണ്ടപ്പോൾ അച്ഛനും, അമ്മയും, അമ്മാവന്മാരും, അമ്മായിമാരും,മഞ്ജുഷേച്ചിയും, അനീഷേട്ടനുമൊക്കെ പൊട്ടിച്ചിരിച്ചു.
വല്യമ്മാവൻ പറഞ്ഞു, "നാണിക്കുകയൊന്നും വേണ്ട, അടുത്ത ചിങ്ങത്തിൽ നിങ്ങളെയും പിടിച്ചു കെട്ടിക്കും"..
"ഒന്ന് പോ അമ്മാവാ.. ഞങ്ങൾ ഇപ്പോഴും പിള്ളേരല്ലേ.." ഞാൻ ചമ്മലോടെ പറഞ്ഞു.
"പിള്ളേരൊക്കെയാ പക്ഷേ താടിയും മീശയും വന്നു. അത്രേ ഉള്ളൂ." മഞ്ജുഷേച്ചി എന്നെ കളിയാക്കി.
"അതെയതേ, ഇവരെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല." മഞ്ജുഷേച്ചിയുടെ അമ്മ ഞങ്ങളെ നോക്കി പറഞ്ഞു.
അങ്ങനെ കളിയും ചിരിയും ഒരുപാടു സന്തോഷങ്ങളുമായി വീണ്ടും ഓരോണക്കാലം കൂടെ വന്നു. മഞ്ജുഷേച്ചിയുടെയും അനീഷേട്ടന്റെയും കല്യാണം കഴിഞ്ഞു.
ഇനി കുളപ്പുരയിലെ ചെമ്പരത്തി കാടിന്റെയും, പത്തായപ്പയരയുടെയും അവകാശികൾ ഞങ്ങൾ മാത്രം. ചെമ്പരത്തിക്കാട്ടിൽ വീണ്ടും പൂക്കൾ വിടരുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു.
അതുപോലെ, ഞങ്ങളുടെ പ്രണയവും.. കാമവും.. അവിരാമം തുടർന്നുകൊണ്ടേയിരുന്നു...
കഥ ഇഷ്ടപ്പെട്ടാൽ.. കമെന്റും ലൈക്കും ചെയ്യണേ.
….അവസാനിച്ചു…..
_കോമരം_


💬 Comments
View all comments