Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
പെട്ടന്ന് ഒന്ന് ഞെട്ടി പിടഞ്ഞത് ഞാൻ അറിഞ്ഞു.. എങ്കിലും അവൾ പ്രതികരിച്ചില്ല. അതെന്നെ അത്ഭുതപ്പെടുത്തി.
ഞാൻ എന്റെ കൈ നീട്ടി അവളുടെ പുറകിലൂടെ വലത്തേ ചുമലിൽ പിടിച്ചു. അവൾ കാലുകൾ രണ്ടും ഇപ്പോൾ കുത്തിവച്ചിരിക്കുന്നത് കൊണ്ട് എന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ അവളുടെ ബാലൻസ് തെറ്റി അവൾ എന്റെ നീട്ടി വച്ചിരിക്കുന്ന കാലുകളിലേക്ക് ചെരിഞ്ഞു വീണു..
"ഉന്തി ഇടാതെ അഖിയേട്ടാ.." എന്ന് പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു ചാരി ഇരുന്നു. പക്ഷെ എന്റെ കൈ അവളുടെ ചുമലിൽ നിന്ന് മാറ്റാൻ അവൾ ശ്രമിച്ചില്ല. അവൾ എന്നോട് ചേർന്ന് ഇരുന്നു കൊണ്ട് തന്നെ ഞങ്ങൾ പടം കണ്ടു തീർത്തു.
പിന്നെ ഞങ്ങൾ ഉറങ്ങാൻ കിടന്നു..ഞങ്ങൾ മുത്തശ്ശിയുടെ കട്ടിലിന്റെ രണ്ടു വശത്തും ആയിട്ടാണ് കിടക്കാറ്. മുത്തശ്ശിക്കു രാത്രി എന്തെങ്കിലും ആവശ്യം വന്നെങ്കിലോ എന്ന് കരുതി ആതിര കട്ടിലിനു താഴെ തന്നെ ഒരു ബെഡ് വിരിച്ചാണ് കിടക്കാറ്. കട്ടിലിന്റെ നേരെ മറുവശത്തു ഞാനും കിടന്നു. മുത്തശ്ശിയുടെ കട്ടിലിന്റെ ചുവട്ടിൽ തല ഭാഗത്ത് ഒരു പഴയ റാന്തൽ കത്തിച്ചു വെച്ചിട്ടുണ്ട്. രാത്രി ചിലപ്പോൾ കറണ്ട് പോകും അതുകൊണ്ട് മുത്തശ്ശി ആ റാന്തൽ കിടക്കാൻ നേരം അവിടെ വെക്കും.
ആതിര ഇപ്പോൾ എന്റെ നേരെ ചെരിഞ്ഞാണ് കിടക്കുന്നത്. കട്ടിലിനടിയിലൂടെ എനിക്കവളെ കാണാം.അരണ്ട റാന്തൽ വെട്ടത്തിൽ അവളുടെ തിളങ്ങുന്ന കണ്ണുകൾ കഥപറയുന്നത് എനിക്ക് കാണാമായിരുന്നു. അവളുടെ കൂമ്പിയ മിഴികളും വിറക്കുന്ന ചെഞ്ചുണ്ടുകളും എന്നോടെന്തോ പറയാൻ വെമ്പുന്ന പോലെ എനിക്ക് തോന്നി. അങ്ങനെ കിടന്നു ഞാൻ ഉറങ്ങിപ്പോയി...
രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞമ്മാവനും കുടുംബവും വന്നു. അമ്മാവന്റെ ഇളയകുട്ടി കുഞ്ഞുകുട്ടന്

💬 Comments
View all comments