Chapter Title : തെങ്കാശിപ്പട്ടണം [JOE]
ഒരുവശത്തേക്കിട്ട് അവൾ തിരുമ്മിക്കൊണ്ടിരിക്കുന്നു.
"കുട്ടിക്ക് വസ്ത്രം ഉണക്കണമെങ്കിൽ മുകളിലെത്തി നിലയിൽ ഒരു റൂം ഉണ്ട്."
ആകാശത്തേക്ക് നോക്കി ലാൽ പറഞ്ഞു .
അവൾ ഒന്നും മിണ്ടിയില്ല .
"ഓ ...ഇവളു മിണ്ടില്ലെന്ന തോന്നുന്നേ,,പാട്ട് മാത്രേ പാടു "ലാൽ സ്വയം പറഞ്ഞു..അനാഥനായ ലാലിന് ചെറുപ്പത്തിലേ കിട്ടിയ കൂട്ടാണ് സുരേഷും അവന്റെ പെങ്ങൾ കാവ്യയും.സ്വന്തം പെങ്ങളെപ്പോലെ കൊഞ്ചിച്ചു വളർത്തിയ കാവ്യ ഇന്ന് താൻ കാരണം കരഞ്ഞു.ലാൽ ഇമോഷണൽ ആയി....
"ദേ..എന്തെങ്കിലുവൊന്ന് വാ തുറന്ന് പറ കൊച്ചെ..അവിടുന്ന് വണ്ടിയിൽ കേറിയപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ,കമാന്നു ഒരക്ഷരം മിണ്ടുന്നില്ല ......
ഈ കാണുന്ന വെലുപ്പവൊക്കെയുള്ളൂ ,പളുങ്കു പോലത്തെ മനസാ..ഞാൻ മാപ്പു പറഞ്ഞില്ലേ..ഇനിയും പറയാം.വേണെങ്കിൽ കാലും പിടിക്കാം ...കൊച്ചെന്തെങ്കിലുവൊന്ന് പറയ്."
ഈ ഒത്ത പൊക്കവും തടിയുമുള്ള ഒരാൾ കടുംകട്ടി ശബ്ദത്തിൽ തന്റെ മുന്നിൽ കെഞ്ചുന്നതു കണ്ടപ്പോ ഗീതുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു.
"ഹാവൂ ,ആശ്വാസവായി.അപ്പൊ ചിരിക്കാൻ അറിയാം "
"റൂമിലേക്കുള്ള വഴി........"അവള് ചോദിച്ചു.
"വാ കാണിച്ചുതരാം "
അവർ കോണിപ്പടി കയറി മുകളിലെത്തി ..
മഴയുടെ ശക്തി കൂടി കൂടി വരുന്നു.സമയം ഉച്ചതിരിഞ്ഞു മൂന്ന് ആയതേയുള്ളെങ്കിലും തെങ്കാശി മഴക്കാറാൽ ഇരുണ്ടുമൂടി ..
ലാൽ ഗീതുവിന് മുറി കാണിച്ചുകൊടുത്തു.
കമ്പനിയിൽ പിടിപ്പതുപണിയുള്ള ദിവസം ലാലും സുരേഷും ഇവിടാന് കിടക്കാറുള്ളത്..അവരുടെ തുണികൾ അവിടിവിടായി വലിചുവാരിയിട്ടിരിക്കുന്നു.
"മുറി ആകെ അലങ്കോലവായികിടക്കുവാ,ഇവിടങ്ങനെ ആരും കയറാറില്ല,ഞാനും സുരേഷും വല്ലപ്പോഴും വരും.......കയറിവാ "അവൻ അകത്തോട് കൈചൂണ്ടി പറഞ്ഞു
"കുട്ടി ഫ്രഷ് ആയിക്കോ,ബാത്രൂംഅകത്തൊണ്ട് .ഞാൻ വെളിയിൽ നിക്കാം "
"ഉം ...."തലകുനിച്ചവൾ പറഞ്ഞു .
"എന്തെങ്കിലുമാവശ്യമുണ്ടെങ്കി പറഞ............."
അവൾ വാതിലടച്ചു .
💬 Comments
View all comments