Chapter Title : തേൻകൂട് [ജോസുകുട്ടി]
അവളുടെ കണ്ണുകളും മെല്ലെ കൂമ്പിയടഞ്ഞു............................................ പുലർച്ചെ നീട്ടിയുള്ള മൊബൈലിന്റെ ബെൽ കേട്ടൊണ്ട് ആണ് ഇരുവരും കണ്ണു തുറന്നത് ജിതിനെട്ടാ ഫോണൊന്നെടുക്ക്.....ആരാണ്ട് വിളിക്കുന്നു എന്നെകൊണ്ടേങ്ങും പറ്റില്ലെന്നു പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു.... അവൾ എണീറ്റ് മുടി വാരി കെട്ടി ക്ലോക്കിലേക്ക് നോക്കി ഈശ്വരാ.........സമയം 8.20 ചാടിയെഴുന്നേറ്റു പുതപ്പെടുത്തു വട്ടം ചുറ്റി ഫോണെടുത്തു നോക്കി അമ്മയുടെ നമ്പർ.... ജിൻസിയുടെ മുഖത്തു പെട്ടന്ന് അമ്പരപ്പ് വീണു ഇത്രയും വര്ഷമായിട് ആരും ഇതുവരെ വിളിച്ചട്ടില്ല പിന്നെ ഇപ്പോൾ....... സന്ദോഷം കൊണ്ടവൾ ഫോൺ അറ്റന്റു ചെയ്തു .... മോളെ............. അമ്മയുടെ ആ വിളി തന്റെ ഹൃദയത്തിലേക്ക് കുത്തിയിറങ്ങി കുളിരായി ഒലിക്കുന്നതുപോലെ അവൾക്കു തോന്നി താൻ ഏറെ വർഷങ്ങളായിട്ടു കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ എന്താടി മോളെ നീ മിണ്ടാത്തെ .....അമ്മയാടി വിളിക്കുന്നത് അമ്മക്ക് സുഖമാണോ......... ഒരു വിധത്തിൽ അവൾ പറഞ്ഞൊപ്പിച്ചു അച്ചന് വയ്യടി ഇന്നലെ രാത്രിയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ബോധം പോയി ഇടക്ക് ബോധം തെളിയുമ്പോൾ നിന്നെ അന്വേഷിക്കും നീ ഒന്നിത്രടം വരെ വരുവോടീ അച്ഛനെന്താ പറ്റിയതമ്മെ അവൾ കരച്ചിലിന്റെ വക്കൊളമെത്തി അമ്മക്കൊന്നുമറിയില്ലടി ........നീ അവനെയും കൂട്ടി വേഗം ഒന്നു വാ ഏതു ഹോസ്പിറ്റലീലാ അച്ഛൻ എറണാകുളത്തെ അമൃതയിലാ
ഞങ്ങളുടനെ വരാം അമ്മേ... ഫോൺ വച്ചവൾ ജിതിനെ കുലുക്കി വിളിച്ചു
ചേട്ടായി വേഗം എനീക്ക്. അച്ഛന് തീരെ വയ്യന്നു പറയുന്നു ജിതിൻ പെട്ടന്ന് എണീറ്റ് കണ്ണ് തിരുമിക്കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി
ഇപ്പോൾ കരയും എന്ന അവസ്ഥയിലാണ് അവൾ അല്ലെങ്കിലും എന്തെങ്കിലും ചെറിയ കാരണം മതി ഇവൾക്കു പെട്ടന്ന് കരച്ചിൽ വരും ഒരു പരിചയം
💬 Comments
View all comments