Chapter Title : തേൻനിലാവ് 2 [Ajay MS]
ആകാംക്ഷയോടെ ചോദിച്ചു.
ശ്രീവിദ്യ…..
അവളുടെ പേര് മനസ്സിൽ ഞാൻ പച്ചകുത്തി ഇട്ടു .പല പ്രാവശ്യം ഞാൻ അവളുടെ പേര് മന്ത്രിച്ചു… എന്റെ ശ്രീ….
നിന്റെ വീട് എവിടെയാണ്???
ആലുവയിൽ ആണ്… ഏട്ടാ…
മമ് ….. ഞാൻ പയ്യെ ഒന്ന് മൂളി…
അപ്പോഴേക്കും അയിഷ ഓടി എത്തി…ഇവർ രണ്ടുപേരും ഇവിടെ അടുത്ത് ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്…
ഞാൻ അവൾ പോകുന്നതും നോക്കി ഇരുന്നു.എന്റെ പ്രവർത്തിയിൽ നിന്നും ഏകതേശം കാര്യങ്ങളൊക്കെ ഹരിക്കും,ശ്യാമിനും, റിയാസിനും മനസ്സിലായി. നാറികൾ ഇരുന്നു ചിരിക്കുന്നുണ്ട്…പക്ഷേ അതൊന്നും എനിക്ക് ഒരു വിഷയമേ അല്ലായിരുന്നു അപ്പൊൾ എന്റെ മനസ്സ് മുഴുവൻ അവളുടെ പേര് ആയിരുന്നു .ശ്രീ അതേ എന്റെ ശ്രീ……
അന്നത്തെ ദിവസം സാധാരണയായി കടന്നു പോയി. അതിനിടക്ക് അമ്മ കുത്തി കുത്തി ഓരോന്ന് ചോദിക്കുന്നുണ്ട്….. പക്ഷേ ഞാൻ ഒന്നും അങ്ങാട്ട് വിട്ടു പറഞ്ഞില്ല…..
അല്ലെങ്കിലും ഒരു മകന്റെ മാറ്റം അമ്മമാർക്ക് പെട്ടൻ മനസ്സിലാവും.ഞാൻ എല്ലാ കാര്യവും അമ്മയോട് പറയാറുള്ളതാണ്… ശ്രീയുടെ കാര്യം എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു കഴിഞ്ഞു പറയാം എന്ന് വിചാരിച്ചു.. ….
പിറ്റേദിവസം ആർക്കും ക്ലാസ്സ് ഒന്നും ഉണ്ടായില്ല. അടുത്ത ആഴ്ച ഫ്രേഷേഴ്‌സ് ഡേ ആയതു കൊണ്ട് .അതിനുള്ള പ്ലാനിംഗ് ആയിരുന്നു ഫുൾ ടൈം ..അവളെ ഇടക്ക് ഒക്കെ കാണാൻ പറ്റുന്നുണ്ട് …. അവള് എന്നെ കാണുമ്പോൾ ചിരിക്കും….പക്ഷേ എനിക്ക് അങ്ങോട്ട് ചെന്ന് മിണ്ടാൻ സമയം കിട്ടിയില്ല ഫുൾ ടൈം തിരക്ക് ആയിരുന്നു….ഇനി രണ്ടു ദിവസം കാണാൻ പറ്റില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമം ഉണ്ടായിരുന്നു. അത് കൊണ്ട് ക്ലാസ്സ് വിടുമ്പോൾ അവളെ കാണാൻ ഞാൻ
💬 Comments
View all comments