Chapter Title : തേൻനിലാവ് 2 [Ajay MS]
ഞാൻ ആരെയും പ്രണയിച്ചട്ടില്ല.ആകെ പ്രണയിച്ചത് പാർട്ടിയെ ആണ്.പക്ഷേ ഇപ്പൊൾ അവളെ കണ്ടത് മുതൽ ഞാൻ ഭൂമിയിൽ ഒന്നും അല്ല. കണ്ണടക്കുമ്പോൾ അവളുടെ മുഖമാണ് തെളിയുന്നത്.അവളുടെ തത്തമ്മ ചുണ്ടുകൾ,വിടർന്ന കണ്ണുകൾ, തുടുത്ത കവിളുകൾ ഇതെല്ലാം മനസ്സിൽ ഒരു പെരുമ്പറ മുഴക്കുന്നു.എല്ലാത്തിനുമുപരി അവളുടെ അടുത്ത് നിന്ന് വമിക്കുന്ന മുല്ലപ്പൂ ഗന്ധം അതാണ് എന്നെ കൂടുതൽ അവളോട് അടുപിക്കുന്നത്. അവൾ അടുത്ത് വരുമ്പോൾ സിരകൾ ചൂട് പിട്‌ക്കും .ഹൃദയം വല്ലാതെ തുടിക്കും. അവളെ കാണാൻ വേണ്ടി മനസ്സ് വെമ്പുന്നു.
ടാ വാടാ ഭക്ഷണം കഴിക്കാം........
അടുക്കളയിൽ നിന്ന് അമ്മയുടെ വിളി എത്തിയപ്പോൾ ആണ് സ്ഥലകാല ബോധം വന്നത്.
അവളെ തിരിച്ച് വിളിക്കണം എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.പക്ഷേ എനിക്ക് എന്തോ ഒരു പകപ്പ്.ഇനി വിളിച്ച് ശല്യപ്പെടുത്തുന്നത് എന്തിനാണ് എന്ന് ഞാൻ വിചാരിച്ചു. എന്തായാലും നാളെ കാണാൻ പറ്റും അത് കൊണ്ട് വിളിക്കണ്ട എന്ന് തീരുമാനിച്ചു . കൈ കഴുകി താഴേക്ക് ചെന്നൂ. വൈകിയാൽ അമ്മയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കണ്ടി വരുo.അമ്മയ്ക് എപ്പോഴും ഞാൻ കുഞ്ഞ് ആണ്?.
( എല്ലാ അമ്മമാർക്കും അങ്ങനെ തന്നെ ആണട്ടോ)അടിയിൽ ചെന്നപ്പോ ചോറും അയല വറുത്തതും കരിമീൻ കറിയും ?.കണ്ടപ്പോ തന്നെ വായിൽ ടൈറ്റാനിക് ഓടി . പിന്നെ ഒന്നും നോക്കിയില്ല ഒരു യുദ്ധം ആയിരുന്നു.അമ്മ പാചകത്തിൽ ഒരു സംഭവം ആണ്.അത്കൊണ്ട് അമ്മ എന്ത് ഉണ്ടാക്കിയാലും അസാമാന്യ രുചി ആയിരിക്കും....
ഭക്ഷണം കഴിച്ച് കഴിഞ്ഞ്.ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി.ഫോൺ എടുത്ത് അനുവിനെ വിളിച്ചു. അവൾ ബിസി ആണ്. ഞാൻ നേരെ ഹരിയെ വിളിച്ചു
💬 Comments
View all comments