Chapter Title : തേൻനിലാവ് 2 [Ajay MS]
അവനും ബിസി. രണ്ടും ഫോണിൽ കൂടി ശ്രിങ്കരിക്കുകയാണ്..... ഞാനായിട്ട് അവരുടെ സ്വർഗ്ഗത്തിലെ കട്ടുരുമ്പ് ആയില്ല.... നേരെ ബെഡിൽ ഇരുന്ന് pubg ഒരു റൗണ്ട് പോയി..... പ്രൊ പ്ലയർ ഒന്നും അല്ല.ജസ്റ്റ് ഫോർ രസം....?.
അതും കഴിഞ്ഞ് ഫോണിൽ വാട്ട്സ്ആപ് നോക്കുമ്പോൾ ആണ്.അനു വിളിക്കുന്നത് അവളും ഞാനും തമ്മിൽ +1 തുടങ്ങിയുള്ള സൗഹൃദം ആണ്. ബാക്കി ഉള്ളവന്മാർ ഒക്കെ കോളേജ് ലൈഫ് സമ്മാനിച്ച നിധികളാണ്.
അനുവിന്റെ കോൾ ഞാൻ എടുത്തു.
ഹലോ ഡി .....
എന്താടാ നാറി ഈ രാത്രി വിളിച്ചത്....
നാറി നിന്റ മറ്റവൻ..... നത്ത് ഹരി ???
ടാ തെണ്ടി നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അവനെ അങ്ങനെ വിളിക്കരുത് എന്ന്.
സോറിയെടി ... അവന്റെ കാര്യം ഓർക്കുമ്പോൾ ആ പേര് ആണ് ഓർമ വന്നത്.?
ഹരിയെ ഞങൾ നത്ത് എന്നാണ് വിളിക്കുന്നത്. അവന് അങ്ങനെ വിളിക്കുന്നതിനു പ്രശ്നം ഒന്നും ഇല്ല.പക്ഷേ ഇവൾക്ക് അത് ഇഷ്ടം അല്ല.ഇവളുടെ മുമ്പിൽ വെച്ച് പരമാവതി ഞങ്ങൾ അ പേര് വിലിക്കൂല്ല.
പക്ഷേ ഇടക്ക് ഇവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ വിളിക്കാറുണ്ട്.ജസ്റ്റ് ഫോർ രസം?
നീ എന്തിനാ നേരത്തെ വിളിച്ചത് എന്ന് പറ ... ഉറക്കം വരുന്നട ....
എടീ അതില്ലെ . അവൾ ഇല്ലെ....
ഞാൻ തപ്പി തപ്പി പറഞ്ഞ് തുടങ്ങി.
ഏത് അവള് ????.
എടീ കൊപ്പെ ... ആയിഷയുടെ ഒപ്പം നടക്കണ കൊച്ച്.. ...
ആ മനസ്സിലായി....എന്താണ് മോനെ ഒരു ഇളക്കം.....
അവള് എന്നെ ഫോൺ വിളിച്ചു കോർച്ച് മുമ്പ്.... എന്നിട്ട് എന്നോട് താങ്ക്സ് ഒക്കെ
💬 Comments
View all comments