Chapter Title : തേൻനിലാവ് 2 [Ajay MS]
പറഞ്ഞ്....
അത് നീ അവളെ അലെന്‍റെ അടുത്ത് നിന്ന് രക്ഷിച്ചത് കൊണ്ട് പറഞ്ഞതായിരിക്കും.....
ആണല്ലേ...... വേറെ ഒന്നും ഉണ്ടാവില്ല അല്ലേ .....
അത്മഗധം പറഞ്ഞത് ഇത്തിരി ശബ്ദം കൂടി പോയെന്ന് അനുവിന്റെ ചിരി കേട്ടപ്പോൾ ആണ് മനസ്സിലായത്.
ആ എങ്കി നീ പോയി കിടന്നോ..... ഗുഡ് നൈറ്റ്....
എങ്ങനെയോ അവൾടെ കൈയ്യിൽ നിന്നും രക്ഷപെട്ടു.പക്ഷേ അപ്പോളും അവളുടെ പേര് അറിയാത്തത് മാത്രം ഒരു നിരാശ ....
അങ്ങനെ അവളെ കുറിച്ച് ചിന്തിച്ച് കട്ടിലിൽ കിടന്നു.പതിയെ നിധ്രയിലേക്ക് കൂപ്പു കുത്തി...
*****************************************
Sir do you need anything to Drink???
എയർ ഹോസ്റ്റസ് വന്നു വിളിച്ചപ്പോൾ ആണ്. ഞാൻ എഴുന്നേറ്റത്. ഞാൻ ഒരു ബ്ലാക്ക് കോഫീ മേടിച്ചു കുടിച്ചു.എന്നിട്ട് വാഷ്രൂമിൽ പോയി മുഖം ഒക്കെ ഒന്ന് കഴുകി.വീണ്ടും സീറ്റിൽ വന്ന് ഇരിന്നു. തൊട്ടപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന ഒരു വൃദ്ധ . അവരുടെ കൈയിൽ ഒരു ഫോട്ടോ ഉണ്ട്. ഞാൻ അവരോട് വിശേഷം ഒക്കെ ചോദിച്ചു . അവരുടെ നാട് പുണെ ആണ്. ഹിന്ദിയിൽ ആണ് സംസാരിക്കുന്നത്. അറിയാവുന്ന ഹിന്ദിയിൽ ഞാൻ അവരോട് സംസാരിച്ചു.
അവർക്ക് രണ്ട് മക്കൾ ആണ് ഉള്ളത്.ഇളയ മകൻ കാനഡയിൽ ആണ് .അവന്റെ ഒപ്പം ആയിരുന്നു 3 കൊല്ലം. പക്ഷേ ഇപ്പൊൾ മൂത്ത മകൾ 6 മാസം ഗർഭിണി ആണ്. അപ്പൊൾ അവളെ ശുശ്രൂഷിക്കാൻ പോവുകയാണ്.
അവർ എന്നോട് എന്റെ കാര്യങ്ങളെ കുറിച്ച് ചോദിച്ചു .ഞാൻ എന്റെ കുടുംബത്തെ പറ്റിയും കാനഡയിലെ ജോലിയുടെ കാര്യം ഓക്കേ പറഞ്ഞു.
അത് കഴിഞ്ഞ് അവർ കല്യാണതെ കുറിച്ച്
💬 Comments
View all comments