Chapter Title : തേൻനിലാവ് 2 [Ajay MS]
ഒന്നും ഇല്ല…അവളെ ഹോസ്റ്റലിൽ നിന്ന് കൂട്ടി കൊണ്ട് വരാൻ പോയതാ ഞാൻ അതും ആ റിയാസ് വിളിച്ചത് കൊണ്ട് ആണ്….
ശ്യേ….അപ്പോ ഇയാൾ അവളോട് ഇഷ്ടം പറഞ്ഞില്ലേ…..
സമയം ഉണ്ടല്ലോ …. ഇന്ന് എന്തായാലും ഞാൻ പറയും….
മ്മ് …. പറഞ്ഞ ഏട്ടന് കൊള്ളാം അല്ലേൽ എന്റെ സ്വഭാവം മാറും….. പിന്നെ എന്റെ ഡ്രസ്സ് എങ്ങനെ ഉണ്ട്….
എന്റെ പെങ്ങൾ എന്ത് ഡ്രസ്സ് ഇട്ടാലും സുന്ദരി അല്ലേ…..
ആ…. ഏട്ടനും പെങ്ങളും കൂടി കിന്നരിച്ചത് മതീ അവിടെ പരിപാടി തുടങ്ങും ഇപ്പൊ….
റിയാസ് ക്ഷമ നശിഞ്ഞ് എന്നെയും വിളിച്ചോണ്ട് നടന്നു….
ഏട്ടാ അപ്പോ ഓൾ ദ് ബെസ്റ്റ്….. ഇതും പറഞ്ഞ് നന്ദു അവളുടെ ഡിപ്പാർട്ട്മെന്റിൽ പോയി….അവൽ Bsc maths ആണ്….
ഞാനും റിയാസും കൂടി ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ പരിപാടി ഒക്കെ തുടങ്ങി… പ്രസംഗം ആണ് ആത്യതെ ഒരു മണിക്കൂർ….. ഞാൻ സൈഡിൽ മാറി നിന്ന് എന്റെ പെണ്ണിനെ നോക്കി കൊണ്ട് ഇരുന്നു….
അനു അടുത്ത് വന്ന് ഇരുന്നപ്പോൾ ആണ് ഞാൻ ശ്രദ്ധ മാറ്റിയത്…
എന്താണ് മോനെ അസ്ഥിക്ക് പിടിച്ച പ്രണയം ആണോ…..
ഏകതേഷം അങ്ങനെ ആണ്….. അവളില്ലാതെ എനിക്ക് പറ്റില്ലടി…..
എന്നിട്ട് അവളോട് എന്നാ പറയാൻ പോണത്…??
ഇന്ന് ഞാൻ അവളോട് എല്ലാം പറയുമെടി….
പിന്നേ….. അനു എന്നെ അൽബുദ്ധതോടെ നോക്കി….
നിനക്ക് എന്താടി ഒരു വിശ്വാസ കുറവ് …
നീ ഈ കാര്യത്തിൽ ഇത്രക്ക് ഫാസ്റ്റ് ആയിരുന്നോ….
അധികം വൈകിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ലടീ…..
എന്നായാലും അവളോട് പറയണം…..അപ്പോ പിന്നെ എത്രേം പെട്ടന്ന് പറയാം
💬 Comments
View all comments