Chapter Title : തേൻനിലാവ് 2 [Ajay MS]
അവരുടെ കഴിവ് പ്രകടിപ്പിച്ച് കഴിഞ്ഞ്…. ഫുഡ് ഒക്കെ കഴിക്കാൻ വേണ്ടീ ഇരുന്നു…. ഞങ്ങൾ എല്ലാവർക്കും വിളമ്പി കൊടുത്തു…. ആ പാട്ടോട് കൂടി അവൾ ഫെയ്മസ് ആയി….അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ്... അവളും ആയിഷയും കൂടി ഗ്രൗണ്ടിലേക്ക് പോയി….
പുറകെ എന്നെയും വലിച്ചു കൊണ്ട് …റിയാസും അനുവും ബാകി ഉള്ള നാറികളും..റിയാസ് ആയിഷയെ മാറ്റി നിർത്തി എനിക്ക് ശ്രീയോട് ഒറ്റക്ക് സംസാരിക്കാൻ അവസരം ഒരുക്കി തന്നു..
ഞാൻ ധൈര്യം സംഭരിച്ച് അവളുടെ അടുത്തേക്ക് പോയി… അത്രയും നേരം ചിരിച്ച് കൊണ്ടിരുന്ന മുഖം എന്നെ കണ്ടപ്പോൾ വീണ്ടും കടന്നൽ കുത്തിയ പോലെ ആയി….അപ്പോ തന്നെ എന്റെ പാതി ധൈര്യം ചോർന്ന് പോയി…
ശ്രീവിദ്യ…. ഞാൻ അവളെ പയ്യെ വിളിച്ചു….
എന്താ…. മുഖത്ത് പോലും നോക്കാതെ എന്നോട് ചോദിച്ചു….
പാട്ട് നന്നായിരിക്കുന്നു…..വളരെ അധികം ഇഷ്ടപ്പെട്ടു….
താങ്ക്സ്…….
എനിക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ട്…..
മ്മ്….. പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട് ….
പിന്നെ ഞാൻ ഒന്നും നോക്കിയില്ല അങ്ങോട്ട് തുറന്ന് പറഞ്ഞു…..
എനിക്ക് നിന്നെ കണ്ടപ്പോ തൊട്ട് ഇഷ്ടപ്പെട്ടു….. നിനക്ക് എന്റെ ജീവന്റെ പാതിയായി …..എന്റെ കൂടെ ജീവിതകാലം മുഴവനും ജീവിച്ചൂടെ……..
ഒറ്റശ്വാസത്തിൽ ഞാൻ ഇത്രെയും പറഞ്ഞു…അവളെ നോക്കി….
പക്ഷേ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു…എന്നെ മാത്രം അല്ല അത് ഒളിഞ്ഞ് നിന്ന് കണ്ടുകൊണ്ടിരുന്ന അവരെയും ഞെട്ടിച്ചു….തുടരും…..
💬 Comments
View all comments