Chapter Title : തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ]
കോളേജും പരിസരവും എനിക്ക് പരിചയമായി. ഒരു ദിവസം പഠിപ്പിക്കുന്നതിനിടയിൽ ഒരു പെൺകുട്ടി ചോദിച്ചു.
" സാറെന്താ വേഗം പാഠങ്ങൾ പഠിപ്പിച്ചു തീർക്കുന്നത് എന്ന് " .
ഞാൻ ഒരു ചിരി മാത്രം ഉത്തരമായി നൽകി. ഇംഗീഷ് ക്ലാസ്സാണെങ്കിലും പഠിപ്പിക്മ്പോൾ മാത്രമേ ഇഗ്ലീഷ് ഉപയോഗിക്കു അല്ലാത്തപ്പോൾ ക്ലാസ്സിലും മലയാളമാണ്.ഞാൻ കോളേജിൽ എന്റെ അദ്യാപനവൃത്തിക്കാരംഭിച്ച് ഒരാഴ്ച കഴിഞ്ഞു. ഒരു തിങ്കളാഴ്ച എനിക്ക് ആദ്യ രണ്ട് പിരീഡും തേഡ് ഇയറിന് ആയിരുന്നു. ഞാൻ ക്ലാസ്സിൽ എത്തി. ഇന്ന് പഠിപ്പിക്കാനുള്ളത് , ഒരു പ്രണയ കഥയാണ്. ഓരോ പാഠം തുടങ്ങുന്നതിനുമുൻപും ഞാൻ ആ വിഷയത്തെ കുറിച്ച് എന്റെ അറിവിലുള്ളത് ഞാൻ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. ഞാൻ അങ്ങനെ പ്രണയത്തെ കുറിച്ച് കുറച്ച് കൂടുതൽ അവരോട് പറഞ്ഞു.
"സർ ഒരു സംശയം "
ഒരു ആൺകുട്ടിയുടെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി
"എന്താ മനു എന്താ സംശയം?"
ഞാൻ നിരക്കി.
"സാർ പഠിപ്പിച്ച കഴിഞ്ഞ നാലു പാഠങ്ങളും നാല് വ്യത്യസ്ത വിഷയങ്ങളായിരുന്നു പക്ഷെ സാർ ഈ ഭാഗത്ത് പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ കുടുതൽ ആഴത്തിൽ പറഞ്ഞു അതെന്താ ?"
അവന്റെ സംശയം എല്ലാവർക്കുമിടയിൽ ഒരു ചിരി സമ്മാനിച്ചു.
" അനുഭവം അത് പറയുമ്പോൾ കൂടുതൽ ആഴത്തിലേക്ക് പോകും മനൂ " ഞാൻ ഉത്തരം നൽകി.
" അപ്പൊ സാറ് പ്രണയിച്ചിട്ടുണ്ടോ " ഒരു പെൺകുട്ടി എന്റെ വാക്കുകൾ മനസ്സിലാക്കി കൊണ്ട് ചോദിച്ചു!
"ഉം " ഞാൻ ഉത്തരം നൽകി .
"സാർ ഞങ്ങളോട് പറയുമോ അത് സാറിന്റെ പ്രണയം " മനു എന്നോട് ചോദിച്ചു.
ക്ലാസ്സിൽ
💬 Comments
View all comments