Chapter Title : തിരിച്ചറിഞ്ഞ പ്രണയം [കാവൽക്കാരൻ]
അകത്തേക്ക് കയറി എണ്ണ വെച്ച് കുളിക്കാൻ ഉള്ള പരിപാടി നോക്കി
അമ്മുട്ടിയെ അമ്മ എഴുന്നേറ്റില്ലേ
ഇല്ല ചേട്ടായി ഇന്നലെ വൈകിട്ട് കാലിന് വേദന ആയിട്ട് താമസിച്ചാ കിടന്നത്
അമ്മക്ക് മേലാഞ്ഞിട്ട് എന്നെ എന്നാ വിളിക്കാഞ്ഞത്
അത് അമ്മ പറഞ്ഞിട്ടാ ചേട്ടായി രാത്രി പിന്നെ ചൂട് പിടിച്ചപ്പോൾ കുറഞ്ഞു എന്നിട്ടാ അമ്മ കിടന്നത്
അമ്മേടെ കുഴമ്പ് തീർന്നിട്ടല്ലല്ലോ
അത് ഇരിപ്പുണ്ട് ചേട്ടായി
ഉം ശരി
പിന്നെ ചേട്ടായി വിജയൻ ചേട്ടൻ വിളിച്ചാരുന്നു ഇന്ന് ടൗണിലാ പണിന്ന് പറഞ്ഞു
അടുക്കളയിലോട്ട് വല്ലതും മേടിക്കാനുണ്ടോ
എണ്ണ മേടിക്കണം മുളക് പൊടിയും പഞ്ചസാരയും തീർന്നു വൈകിട്ട് മേടിക്കണം
ശരി അതും പറഞ്ഞ് ഞൻ ഫോണെടുത്ത് വിജയൻ ചേട്ടനെ വിളിച്ചു ആ വിജയൻ ചേട്ടാ വിളിച്ചാരുന്നല്ലേ
ആ ടൗണിലാ പണിന്ന് പറയാൻ വിളിച്ചതാ
വേറെ ആരെക്കെയുണ്ട് ചേട്ടാ കൂട്ടത്തിൽ
അത് ഷൈമോൻ ഉണ്ട് സുരേഷ് ഉണ്ട് ഷാജി ഉണ്ട് പിന്നെ അത് ഒരാഴ്ചക്ക് ഉള്ളിൽ തീർക്കണം
അത് നമ്മുക്ക് ശരിയാക്കാം എന്നാ ശരി ചേട്ടാ
ഉം ശരിടാ
അമ്മുട്ടിയെ ആ തോർത്ത് എന്തിയേ
ചേട്ടായി വാതിൽക്കൽ വിരിച്ചിട്ടുണ്ട് പിന്നെ ചേട്ടായി പോകുമ്പം ഞാനും വരുന്നുണ്ട് കൂട്ടത്തിൽ
അമ്മു ബാലൻ ചേട്ടൻ്റെ അവിടെ ആരും ഇല്ലേ
അത് ഏട്ടാ രേഖേചേച്ചിക്ക് ഇന്ന് മുതൽ നെറ്റാ അതാരിക്കും പുറത്താരെയും കാണാത്തത്
ശരി ഞാൻ കുളിച്ചിട്ട് വരട്ടെ ഞാൻ പെട്ടന്ന് പോയി കുളിച്ചിട്ട് വന്ന് അകത്തെ മുറിയിൽ പോയി ഡ്രസ്സ് മാറി വന്നപ്പോൾ
എട്ടാ കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട് ഏട്ടായി കഴിക്കുമ്പോൾ ഞാൻ കുളിച്ചിട്ട് വരാം ഞാൻ ഭക്ഷണം
💬 Comments
View all comments