Chapter Title : തിരിച്ചറിഞ്ഞ പ്രണയം [കാവൽക്കാരൻ]
ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ചത് ആണ് ഇവമ്മാർ എൻ്റെ ചങ്ക്സ് ആണ് ആൻ്റണി പപ്പാക്ക് കവലയിൽ പലചരക്ക് കടയാണ് അവൻ ഇപ്പം പപ്പായെ സഹയിക്കയാണ് അവൻ ഒരു ആറ് മണി വരെ കടയിൽ ഇരുന്നിട്ട് ചെലവ് കാശും എടുത്ത് ജിമ്മിലേക്ക് വരും അനൂപ് ഒരു ഫാർമസൂട്ടിക്കൽ കമ്പനിയുടെ മെഡിക്കൽ റെപ്പാ അവൻ കമ്പനി കൂടുന്ന ദിവസങ്ങളിൽ കുപ്പിയും മേടിച്ച് ജിമ്മിലേക്ക് വരും ഞാൻ പണിയും കഴിഞ്ഞ് നേരേ ജിമ്മിലേക്ക് വരും
എന്നാ തുടരട്ടെ
എടാ ഞാൻ പൊക്കോട്ടെ
എന്നാ ശരിടാ വൈകിട്ട് കാണാം
ഓക്കേ ടാ'
ഞാൻ ഞാൻ അവിടുന്ന് ബൈക്കുമെടുത്ത് കോളേജ് ലക്ഷ്യമാക്കി വിട്ടു
അമ്മുട്ടി വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ. രണ്ട്കിലോ മത്തിയും മേടിച്ചോണം സജീവ് ഏട്ടൻ്റെ കടയിൽ നിന്നും വൈകിട്ട് ഉണ്ണാൻ അവമ്മാരും കാണും
ഓ അത് വൈകിട്ടെന്താ പരിപാടിന്ന് ചോദിച്ചപ്പോഴെഎനിക്ക് പിടി കിട്ടി പിന്നെ അധികം ഓവറാക്കണ്ട പരിപാടി
ഞാനോ? ചേട്ടായി എന്നാ ഓവറാക്കിയത് അമ്മുട്ടി
ഇപ്പോൾ എടക്ക് എടക്ക് ഈ പരിപാടി ഉണ്ട് അത് വേണ്ടാ എന്നാ ഞാൻ പറഞ്ഞത്
അപ്പോഴെക്കും ബൈക്ക് കോളേജിൻ്റെ വാതിൽക്കൽ എത്തി അമ്മു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ പുറകിൽ നിന്നും ഒരു വിളി വന്നു.
അമ്മു
ആ വിളി കേട്ട് ഞൻ തിരിഞ്ഞ് നോക്കിയപ്പോൾ
എൻ്റെ ഹ്രദയം നിലക്കുന്നതു പോലെ തോന്നി
💬 Comments
View all comments