0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 292

വർഷത്തെ പ്രവാസം കഴിഞ്ഞ് ഞാൻ നാട്ടിൽ പോകുവാണ്, അങ്ങനെ എയർപോർട്ടിലെ ഫോർമായിറ്റീസ് എല്ലാം കഴിഞ്ഞ് ഞാൻ ഫ്ളൈറ്റിൽ കയറി എയർഹോസ്റ്റസ് വന്നു സീറ്റ് ബെൽറ്റ്‌ ഇടാൻ പറഞ്ഞു, അധികം വൈകാതെ തന്നെ മരുഭൂമിയുടെ മണ്ണിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റ് പൊങ്ങി അങ്ങനെ പ്രവാസലോകത്തോട് വിട പറഞ്ഞു ഞാൻ പതിയെ സീറ്റിലേക്ക് ചാരിയിരുന്നു, ഞാൻ എന്റെ കഴിഞ്ഞു പോയ കാര്യങ്ങളും പ്രവാസജീവിതം തുടങ്ങാനുള്ള കാരണങ്ങങ്ങളും ആലോചിച്ചു കണ്ണുകൾ അടച്ചു

ഇനി എന്നെ പരിചയപെടുത്താം ഞാൻ അതുൽ, അതുൽ അജയചന്ദ്രൻ, ആലയത്തിൽ ശ്രീമാൻ അജയചന്ദ്രന്റെയും ശ്രീമതി അംബിക അജയചന്ദ്രന്റെയും 3 മക്കളിൽ രണ്ടാമത്തെ പുത്രൻ, എനിക്ക് മൂത്തത് ഒരു ചേട്ടൻ ആനന്ദ് അജയചന്ദ്രൻ ആള് ബാങ്ക് മാനേജർ ആണ്, പിന്നെ ഒരു പെങ്ങളുണ്ട് അതുല്യ അജയചന്ദ്രൻ, ചേട്ടന്റെ കല്യാണം കഴിഞ്ഞതാണ് അവരുടെ ലവ് മാര്യേജ് ആയിരുന്നു, ചേട്ടത്തിയുടെ പേര് ഗായത്രി ആനന്ദ്, ആള് ഡോക്ടർ ആണ് കോളേജിൽ പഠിക്കുന്ന സമയത്ത് രണ്ടുപേരും പ്രണത്തിലായിരുന്നു അങ്ങനെ ഏട്ടത്തിയുടെ വീട്ടിൽ അറിഞ്ഞു സീനായി ഏട്ടത്തിക്ക് വേറെ കല്യാണം ആലോചിച്ചു അങ്ങനെ രാത്രിക്ക് രാത്രി ഞങ്ങൾ അടിച്ചോണ്ട് വന്നു പിറ്റേന്ന് രാവിലെ കെട്ടിച്ചു കൊടുത്തു "ഹല്ല പിന്നെ " അതിൽ പിന്നെ രണ്ടുപേരെയും അവർക്ക് കണ്ടുകൂടാതായി പിന്നെ എല്ലാവരെയും പോലെ രണ്ടു വിട്ടുകാരും ഒന്നായത് ഏട്ടത്തി മനുകുട്ടന് ജന്മം കൊടുത്തപ്പോൾ ആണ്, ഇപ്പൊ രണ്ടു വീട്ടുകാരും ഒരു കുടുംബം പോലെയാണ് അങ്ങനെ ഒരുകൊല്ലം കഴിഞ്ഞ് വീണ്ടും ഏട്ടത്തി ഞങ്ങളുടെ കുറുമ്പി കുട്ടി മീനുട്ടിക്ക് ജന്മം കൊടുത്തു അവൾ കാണുന്നത് പോലെയല്ലേ ആള് ഭയങ്കര കുറുമ്പിയാണ്

💬 Comments

View all comments