0%

Chapter Title : തിരോധാനം 2 [കബനീനാഥ്]

തന്റെ പഠനവും എല്ലാം തന്നെ സഭയുടെയും ചില പ്രമാണികളുടെയും കാരുണ്യം ഒന്നു കൊണ്ടു മാത്രമാണ്…

അതിനിടയിൽ………. ?

ടോണി ഒന്നു തല കുടഞ്ഞു…

എല്ലാത്തിനുമുപരി ചേച്ചിക്കെന്ത് സംഭവിച്ചു എന്നറിയാനുള്ള ത്വരയാണ് തന്നെ വേട്ടയാടുന്നതെന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു…

🎗️   🎗️  🎗️   🎗️   🎗️

ചുരുട്ട് “ഹോംസി” ന്റെ കയ്യിലിരുന്ന് എരിഞ്ഞു കൊണ്ടിരുന്നു…

കറുത്ത വട്ടത്തൊപ്പി ചുറ്റിയ തല, അയാൾ കസേരയിലേക്ക് ചാരി , ആലോചനാനിമഗ്നനായിരുന്നു..

“ ചേച്ചിയ്ക്ക് അധികം സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല.. പ്ലസ്-ടു വിന് പഠിച്ച ഒന്നുരണ്ടു പേർ നഴ്സായി  ബാംഗ്ലൂരൊക്കെ ജോലി ചെയ്യുന്നുണ്ട്… അവിടെയും പൊലീസ് അന്വേഷിച്ചിരുന്നു… “

ടോണി പറഞ്ഞു……

“ ഇവനന്ന് വലിയ പ്രായമൊന്നും ഇല്ലല്ലോ സാറേ… “

ഷാഹുൽ കൂട്ടിച്ചേർത്തു…

മേശപ്പുറത്ത് പഴയ പത്രക്കടലാസിന്റെ കട്ടിംഗുകളും പരാതികളും പരാതികളുടെ പകർപ്പും നിരന്നു കിടപ്പുണ്ടായിരുന്നു…

“” ഹോംസ് “ അതിനും മറുപടി പറഞ്ഞില്ല..

“” ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ സാറിനോട് പറഞ്ഞു കഴിഞ്ഞു… ഇനി മറന്നു പോയത് വല്ലതും ഉണ്ടെങ്കിൽ വിളിച്ചറിയിക്കാം…””

കുറേ നേരമായി അയാളുടെ അനക്കമൊന്നും ഇല്ലാതിരുന്നപ്പോൾ ടോണി പറഞ്ഞു..

“ ഹോംസ്”” പതിയെ കസേരയിൽ നിന്നും നിവർന്നു…

“” ചേച്ചി ആളെങ്ങനെ……….?””

അയാളുടെ ചോദ്യം ഇരുവർക്കും പെട്ടെന്ന് മനസ്സിലായില്ല…

“” ഐ മീൻ സ്നേഹമുള്ളവളാണോ എന്ന്……….?””

അയാൾ വിശദീകരിച്ചു…

“ അതേ സർ… …. അവളെല്ലാവരോടും സ്നേഹമുള്ളവളായിരുന്നു…….....””

ടോണി പെട്ടെന്ന് പറഞ്ഞു…

“ ശത്രുക്കൾ……….?””

“” ഹോംസ് “ കസേരയിൽ നിന്ന് എഴുന്നേറ്റു…

“ ആരാണ് സർ ഞങ്ങൾക്കു ശത്രുക്കൾ…? ഇതവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനേ വഴിയുള്ളൂ… “

ടോണി പറഞ്ഞു…

“” ശത്രുക്കളല്ലാതെ പിന്നെ സ്നേഹിതൻമാരാണോടോ കിഡ്നാപ്പ് ചെയ്യുന്നത്… ? ".

“” ഹോംസ്”” ഒന്നു ചിരിച്ചു…

“” നിങ്ങൾക്കും പൊലീസിനും ഒന്നും അറിയാത്ത ശത്രുക്കൾ ആരെങ്കിലും ഉണ്ടെങ്കിലോ..?””

“” ഹോംസി “ന്റെ ചോദ്യം കേട്ട് ഇരുവരും മുഖത്തോടു മുഖം ഒന്നു നോക്കി…

അതാര് , എന്നൊരു സംശയം മറ്റേയാളുടെ മുഖത്ത് ഇരുവരും കണ്ടു…

“” കുടുംബത്തോട് സ്നേഹമുള്ള ചേച്ചി എന്തായാലും മറ്റൊരു വഴിക്ക് ഇറങ്ങിപ്പോകില്ല എന്ന് കരുതാം..പ്രത്യേകിച്ചും കാമുകൻ മരണപ്പെട്ട

💬 Comments

View all comments