Chapter Title : ത്രീ റോസസ്സ് 4 [Freddy]
പോയേക്കാം".
"അതെ അങ്ങനെ തന്നെ"...
"എന്റെ പ്രൈവസിക്ക് ഭംഗം വരുന്ന വിഷയമായത് കൊണ്ട് തന്നെ എന്റെ ഉള്ളിലെ തിരസ്‌ക്കാര ഭാവം പെട്ടെന്ന് എടുത്തിട്ട പോലെ പുറത്ത് ചാടി".
പെട്ടെന്ന്, അത് കേട്ടയുടനെ, അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.....
അപാര മുൻശുണ്ഠിയാണ് ഈ പെണ്ണിന്...
മുഖം വീർപ്പിച്ചു, തന്റെ തലയിണയും പുതപ്പും വാരിയെടുത്തു...
"എന്നാ പിന്നെ, ഞാൻ അവിടെ താഴെ എവിടെയെങ്കിലും കിടന്നോളാം"...
ചവിട്ടികുത്തി നടന്നു.... വാതിൽ കടന്ന് അവൾ ഇറങ്ങി പോയി...
"എങ്ങോട്ട് പോകുന്നു".. ??
"തൂങ്ങി ചാവാൻ"...അറിഞ്ഞിട്ടെന്ത് വേണം "എങ്ങോട്ടായാലും ഏട്ടനെന്താ, ഏട്ടൻ, സ്വൈര്യമായി കിടന്നോ"...
"ഞാൻ ആർക്കും ഒരു ശല്ല്യമാവില്ല... പോരെ"...?? "ഞാൻ പോയേക്കാം എന്നെ പ്രതി ആർക്കും ഒരു ബുദ്ധിമുട്ട് വേണ"്ട....
"നിക്കെടീ അവിടെ"....
അത് കേട്ട ഭാവം പോലുമില്ലാതെ അവൾ സ്റ്റെയർ കേസിന്റെ പടികൾ ഓടിയിറങ്ങി....
"ഛെ.. വേണ്ടായിരുന്നു"... "പാവം"... ഒരു നിമിഷത്തെ എന്റെ രോഷത്തിൽ പ്രയോഗിച്ച വാക്കുകളുടെ പിഴ....
ഞാൻ പെട്ടെന്ന് എന്റെ വേഷം മാറി, ലുങ്കിയെടുത്തുടുത്തു...
രണ്ടു നിമിഷം കൊണ്ട് ഞാൻ ഓടി താഴേക്കിറങ്ങി.
സെന്റർ ഹാളിലെ കാലി സോഫയിൽ പുതപ്പ് പോലും വിരിക്കാതെ കമിഴ്ന്നു കിടന്ന് നിശബ്ദം ഏങ്ങലടിച്ചു കരയുന്ന എന്റെ കുഞ്ഞു പെങ്ങളെ കണ്ട് എനിക്ക് വല്ലാതെ വിഷമം തോന്നി...
എനിക്ക് അവളെ ഒരിക്കലും വേദനിപ്പിക്കാൻ സാധിക്കില്ല.... അതും മനപ്പൂർവം....!!!
അച്ഛന്റെ വേർപാടിന് ശേഷം എന്ത് കാര്യത്തിനും ഞാൻ വേണമായിരുന്നു... അവൾക്ക്..
അങ്ങനെയുള്ള ആ പൊട്ടി പെണ്ണിനെ ഞാൻ വഴക്ക് പറഞ്ഞാൽ അതിന്റെ പാപം എനിക്ക് തന്നെ കിട്ടും...
ഞാൻ അവൾ കിടന്ന സോഫയിൽ
💬 Comments
View all comments