0%

Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]

അതും ശെരിയാ "

"എനിക് രാവിലെ ഇത് പതിവാ... അല്ലെങ്കിൽ ആ ദിവസം പോക്കാ "

കുറച്ചു സമയം ഓടി  ഞങ്ങൾ ഒരു ചെറിയ  ചായക്കടയിലേക്ക് തിരിഞ്ഞു. പ്രഭാതത്തിന്റെ ശാന്തതയിൽ ആ ചെറിയ കടയിലെ ബെഞ്ചിലിരുന്ന് ആവി പറയ്ക്കുന്ന ചായ കൂടിക്കുന്നത്.... ആഹാ.. അന്തസ്സ്...

"ഉം, നല്ല കിടിലൻ ചായ! ഗ്ലാസിലേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

ആ പ്രഭാതത്തിൽ ആ ചെറിയ ചായക്കടയിലെ തിരക്കുകൾക്കിടയിലും ഞാനും സൈറയും തമ്മിലുള്ള ആ ബന്ധം കൂടുതൽ അടുപ്പമുള്ളതായി മാറി.

ജോഗിംഗും ചായകുടിയുമൊക്കെ കഴിഞ്ഞ് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും നേരം നന്നായി വെളുത്തിരുന്നു. വീടിന്റെ ഗേറ്റ് കടന്ന് വരാന്തയിലേക്ക് കയറുമ്പോൾ പ്രഭാതത്തിലെ ചെറിയൊരു കുളിർകാറ്റ് ഞങ്ങളെ തലോടി കടന്നുപോയി.

വലിയ സ്വീകരണമുറിയിലൂടെ അകത്തേക്ക് കയറിയ ഞങ്ങൾ, അന്ന് രാവിലെ ഒരുമിച്ച് നടത്തിയ ആ നടത്തത്തിന്റെ ഉന്മേഷം പ്രതിഫലിച്ചു,പരസ്പരം നോക്കി ചെറുതായി പുഞ്ചിരിച്ചു. നാട്ടിലെത്തിയ ശേഷമുള്ള ആദ്യത്തെ ആ പ്രഭാതം വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് എനിക്ക് തന്നത്.

കുളിയുമൊക്കെ കഴിഞ്ഞ് ഞാൻ ഫ്രഷായി താഴേക്ക് ഇറങ്ങിവരുമ്പോൾ അടുക്കളയിൽ നിന്ന് നല്ലൊരു ദോശയുടെ മണം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അടുക്കളയിലേക്ക് കയറിചെന്ന ഞാൻ

"ഇന്ന് ഞായറാഴ്ചയല്ലേ, എന്തേലും ഹെൽപ്പ് വേണോ ?" ഞാൻ ചെറുചിരിയോടെ ചോദിച്ചു.

അതു കേട്ടതും സൈറയുടെയും ഫിദയുടെയും മുഖത്ത് പെട്ടെന്നൊരു അമ്പരപ്പു.

"സാം പാചകം ചെയ്യുമോ? അതോ ഞങ്ങളെ പറ്റിക്കാൻ നോക്കുവാണോ?" ഫിദ കണ്ണ് ഉരുട്ടിക്കൊണ്ട് ചോദിച്ചു.

"അതൊക്കെ ഞാൻ ഗൾഫിൽ വെച്ച് പഠിച്ചതാ! ഇന്ന്  മുട്ടക്കറി ഞാൻ ഉണ്ടാക്കാം. നിങ്ങൾ രണ്ടുപേരും വേണമെങ്കിൽ അസിസ്റ്റന്റ്സ് ആയിട്ട് കൂടെ നിന്നാൽ മതി,"

💬 Comments

View all comments