0%

Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.8K

റെസ്റ്റോറന്റ് ആയിരുന്നുവത് .

മഹി കാർ പാർക്ക് ചെയ്യാൻ പോയി വന്നപ്പോൾ മാധവിയവനെയും കാത്തു മുന്നിൽ നിൽപ്പുണ്ടായിരുന്നു .

നാലുപേർക്ക് ഇരിക്കാവുന്ന ക്യാബിനിലാണ് അവൻ മാധവിയെയും കൊണ്ട് കയറിയത് .

''എന്നതാ കഴിക്കുന്നേ ?''

''എന്നതാണേലും മതി ..'' പതിയെ ആയിരുന്നു മാധവി പറഞ്ഞത് .

'' എന്നതാന്നു പറയ് ..'' മഹി ടേബിളിൽ ഉണ്ടായിരുന്ന മെനു കാർഡ് അവളുടെ നേർക്ക് നീട്ടി.

'' മഹി കഴിക്കുന്നത് മതി '' മാധവി അവനെ നോക്കാതെയാണ് പറഞ്ഞത്

'' ബിരിയാണി പറയട്ടെ .. ഇഷ്ടമാണോ ?. ''

''ഹ്മ്മ്മ് ...''

''ഏതാ ..ചിക്കനോ മട്ടനോ ?''

'' മഹി പറയുന്നത് മതി ... '' വീണ്ടും പതിഞ്ഞ ശബ്ദം.

''ഞാൻ അവിടെ തായ്‌ലൻഡ് റെസ്റ്റോറന്റിൽ പോകും . അടുത്തതാ ഉള്ളത് ... അവിടെ പട്ടിയിറച്ചി കിട്ടും . ഞാൻ സാധാരണ പട്ടി ബിരിയാണിയാണ് കഴിക്കുന്നത് .അത് പറയട്ടെ ? കഴിക്കുമോ ''

''ഹക് ക് ക് '' മാധവിക്ക് ചിരിപൊട്ടി . അവൾ കർചീഫ് കൊണ്ട് മുഖം തുടച്ചെങ്ങോ നോക്കിയിരുന്നു .

''രണ്ട് ചിക്കന്‍ ബിരിയാണി ... ഒരു തണുത്ത പെപ്‌സി .. പിന്നെ കുറച്ചു കഴിയുമ്പോൾ രണ്ട് ഫ്രൂട്സ് സലാഡും എടുത്തോ ?''' അപ്പോഴേക്കും വെയിറ്റർ വന്നിരുന്നു .

മഹി ഓർഡർ കൊടുത്തിട്ട് മാധവിയെ നോക്കി .

അവനെ എതിരിടാനാവാതെ മുക്കാൽ ഭാഗം പൊക്കമുള്ള ക്യാമ്പിന് മുകളിലൂടെ കാണുന്ന സീലിംഗ് ലൈറ്റുകളുടെ മനോഹാരിതയുമൊക്കെ നോക്കിയിരിക്കുവായിരുന്നു മഹി .

മഹി ടേബിളിന് മുകളിൽ ഇരിക്കുന്ന അവളുടെ ഇടത്തെ കയ്യിൽ

💬 Comments

View all comments