0%

Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.9K

... ഇതിനെപ്പറ്റി നമുക്ക് നാളെ സംസാരിക്കാം . നീ പോയി കിടന്നോ '' സാവിത്രി അവന്റെ അരികിൽ വന്ന് കവിളിൽ ഒന്ന് തഴുകി ഉമ്മവെച്ചിട്ട് പറഞ്ഞു .

''ഹമ് .. '' മഹിയും അമ്മയുടെ നെറ്റിയിലൊരുമ്മ കൊടുത്തിട്ട് കാവേരി കിടക്കുന്ന മുറിയിലെത്തി അവളെ ഒന്ന് നോക്കിയിട്ട് തന്റെ റൂമിലേക്ക് കയറി .

കഴിച്ചെന്ന് മഹി പറഞ്ഞെങ്കിലും ഒന്നും കഴിച്ചിരുന്നില്ല . എന്തൊക്കെയോ അസ്വസ്ഥകൾ മനസ്സിനെ മഥിച്ചതിനാൽ കഴിക്കാൻ തോന്നിയില്ല എന്നതാണ് സത്യം . അൽപ നേരം കഴിഞ്ഞും ഉറക്കം വരാത്തതിനാൽ അവൻ എണീറ്റ് ഹാളിലേക്ക് ഇറങ്ങി .

വെള്ളം കുടിക്കാൻ ഹാളിലെ ടേബിളിൽ നിന്ന് ജഗ്ഗ് എടുത്തതും സാവിത്രിയമ്മയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൻ അങ്ങോട്ട് നോക്കി .

'' ഉറക്കം വരുന്നില്ലേടാ ?'''

മഹിയൊന്നും മിണ്ടിയില്ല .

'' നീയിരിക്ക് .. ഞാനൊരു ഓംലെറ്റ് ഉണ്ടാക്കി തരാം '' സാവിത്രി അടുത്തേക്ക് വന്നവന്റെ കൈ പിടിച്ചു കസേരയിലിരുത്തി . മഹി മറുത്തൊന്നും പറയാതെ കസേരയിലിരുന്നതും സാവിത്രി അടുക്കളയിലേക്ക് പോയി പെട്ടന്ന് തന്നെ തിരിച്ചെത്തി . അവളുടെ കയ്യിൽ മദ്യ കുപ്പിയും രണ്ടു ഗ്ലാസും ഉണ്ടായിരുന്നു .

'' അധികം കുടിക്കേണ്ട .. ഒന്നോ രണ്ടോ ഇവിടിരുന്ന് കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക് ''

സാവിത്രി ഒരു ഗ്ലാസിൽ പാതിയൊഴിച്ചവന്റെ മുന്നിലേക്ക് നീക്കിവെച്ചിട്ട് പറഞ്ഞു .

രണ്ടാമത്തെ ഗ്ലാസിൽ അവനൊഴിച്ചതിന്റെ പാതിയോളം നിറച്ചിട്ടാണവൾ അടുക്കളയിലേക്ക് പോയത് .

പെട്ടന്ന് തന്നെ സാവിത്രി മുട്ട ചിക്കിപ്പൊരിച്ചതുമായി തിരിച്ചെത്തിയെങ്കിലും കയ്യിൽ ഗ്ലാസ് വട്ടം കറക്കി കൊണ്ടിരുന്നതല്ലാതെ മഹി കഴിക്കാൻ തുടങ്ങിയിരുന്നില്ല .

💬 Comments

View all comments