Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]
ഇനിയെങ്ങോട്ടും പോകാതെ '''
സെലീനാമ്മയുടെ വാക്കുകൾക്ക് മഹി വെറുതെ ചിരിച്ചതേയുള്ളൂ .
'' നീ ചിരിക്കണ്ട ... ഞാനും ഇച്ചേയിയും മാത്രമാ ഈ ലോകത്ത് . ഒന്ന് മിണ്ടാനോ പറയാനോ വേറെയാരുമില്ല . പാവം ഇച്ചേയീ... നീ കാവേരിമോളെ സ്നേഹിക്കുന്ന പോലെ ഇച്ചേയീനെ സ്നേഹിക്കുന്നില്ല '''
''ശ്ശെ ...മിണ്ടാതടി ''
ചൂലും കൊട്ടയുമെടുത്തു തിരിഞ്ഞ സാവിത്രി ചൂല് സെലീനാമ്മയുടെ നേരെ ഓങ്ങി കണ്ണുരുട്ടി .
മഹിയൊന്ന് സ്‌തബ്ധനായി .
അവരെന്ത് അർത്ഥത്തിലാണ് പറഞ്ഞത് ? !!
'' എനിക്കെന്റെ എല്ലാം എന്റെയമ്മയും ചേച്ചിയുമാ '' മഹി അല്പം കടുപ്പിച്ചാണ് പറഞ്ഞത്
''എന്നിട്ടാണോ ചേച്ചിയെ പുറത്തൊക്കെ കൊണ്ടുപോയപോലെ ഇച്ചെയിയെ കൊണ്ടുപോകാത്തെ ? അതോ ഇച്ചേയിക്ക് ഭാരം കൂടുതലായത് കൊണ്ടാണോ പുറത്ത് ...''
''എടി മിണ്ടാതിരിക്കടി ശവമേ '' സാവിത്രി ചൂലുകൊണ്ട് സെലീനാമ്മയെ ചെറുതായി തല്ലി
പതുക്കെയാണ് അമ്മ പറഞ്ഞതെങ്കിലും മഹീയത് വ്യക്തമായി കേട്ടിരുന്നു .
''നീ വാടാ ..അപ്പമുണ്ടാക്കി തരാം ചൂടോടെ '''
സാവിത്രി പറഞ്ഞുകൊണ്ട് പടിക്കെട്ടോടി കയറിവന്നു
''അതെ ... പോയി അപ്പം കഴിക്ക് ..ചൂടോടെ കഴിച്ചാലേ ടേസ്റ്റ് ഉണ്ടാകൂ ''
സെലീനാമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ അമ്മ തിരിഞ്ഞു നോക്കാതെ തന്നെ അവരെ ചൂല് പൊക്കിക്കാണിക്കുന്നതും മഹി കണ്ടു .
'' ഞാനൊന്ന് കയ്യും കാലും കഴുകിയേച്ചും വരാടാ .... നീ പല്ലൊക്കെ തേച്ചതാണോ ?'' സാവിത്രി വീടിന്റെ സൈഡിലൂടെ പുറകിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു .
മഹി അകത്തേക്ക് കയറി .
'' അമ്മെ അവള് എവിടെ ?''
മഹി പല്ല് തേച്ചിട്ട് വന്നപ്പോൾ സാവിത്രി അടുക്കളയിൽ അപ്പം ചുടുന്നുണ്ടായിരുന്നു
'' അവള് ക്‌ളാസിൽ പോയി മോനെ ... ക്‌ളാസ് കഴിഞ്ഞതുവഴി മാധവിയമ്മേടെ വീട്ടിലേക്ക് പോകുന്നാ പറഞ്ഞെ ...'' സാവിത്രി അവനെ നോക്കാതെ പറഞ്ഞു
''അതെന്നാ പരിപാടിയാ .. ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ..അതെങ്ങനാ ശെരിയാവുന്നെ ? നമ്മള് കൊണ്ടുപോയി വിടേണ്ടതല്ലേ ... എല്ലാം ഒന്ന് സംസാരിച്ച് ...'''
'' നിന്നെ വിളിക്കണ്ടന്നവള് തന്നെയാ പറഞ്ഞെ ... നീയെണീറ്റാൽ പിന്നെ ഒന്നും രണ്ടും പറഞ്ഞു കരച്ചിൽ ആകുന്നോർത്താരിക്കും .. രജീഷും അവളും സംസാരിച്ചെന്നല്ലേ പറഞ്ഞെ ... അവരെന്തേലും ധാരണയിലെത്തിക്കാണും ''''
''എന്നാലും ... ''' മഹിക്ക് അതൊരു സുഖമായി തോന്നിയില്ല .
''സാരമില്ല ..നീയതൊന്നും ഓർക്കണ്ട . ഒരു താക്കോൽ ഞാൻ കൊടുത്തുവിട്ടിട്ടുണ്ട് .ഏത് പാതിരാത്രിക്കു വേണേലും ഇങ്ങോട്ട്
💬 Comments
View all comments