Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]
തന്നെയാണോ പരിപാടി ?''
''ഹേയ് ..ഇല്ല ചേട്ടത്തി . രണ്ടു ദിവസം ചേച്ചീടെ കൂടെ ഓരോ കാര്യത്തിന് പോയി .. ''' മഹി പടിക്കെട്ടിലേക്ക് ഇറങ്ങി നിന്ന സെലീനാമ്മയെ ചിരിച്ചു കാണിച്ചിട്ട് പറഞ്ഞു .
മുഷിഞ്ഞൊരു സാരിയും ബ്ലൗസും . നീണ്ടു കൊലുന്നനെയുള്ളൊരു സ്ത്രീ . പത്തുനാല്പത്തിയഞ്ച് വയസുണ്ടാകും . കെട്ടിയോൻ ജോസൂട്ടി ലോറിഡ്രൈവറാണ് . അയാൾക്ക് നാടുനീളെ ബന്ധങ്ങളുണ്ടെന്നാണ് സംസാരം . സെലീനാമ്മയുടെ അടുത്ത് വല്ലപ്പോഴുമൊന്നു വന്നുപോയാലായി , അതും കുടിച്ചുവെളിവില്ലാതെ മർദ്ധിക്കാനും പൈസ മേടിക്കാനും.
'' ഇച്ചേയി ഇവിടെ വെറുതെ ഇരിക്കുവല്ലേടാ ? ആണ്ടിനും സംക്രാന്തിക്കുമാ നീ വരുന്നേ . അന്നേരം നീയിങ്ങനെ പുറത്തൂടെ നടന്നാൽ എങ്ങനാ ? ഇനി കുറച്ചു ദിവസമല്ലേ ഉള്ളൂ ... ഇച്ചേയിക്കൊരു കമ്പനി കൊടുക്ക് ഇനിയെങ്ങോട്ടും പോകാതെ '''
സെലീനാമ്മയുടെ വാക്കുകൾക്ക് മഹി വെറുതെ ചിരിച്ചതേയുള്ളൂ .
'' നീ ചിരിക്കണ്ട ... ഞാനും ഇച്ചേയിയും മാത്രമാ ഈ ലോകത്ത് . ഒന്ന് മിണ്ടാനോ പറയാനോ വേറെയാരുമില്ല . പാവം ഇച്ചേയീ... നീ കാവേരിമോളെ സ്നേഹിക്കുന്ന പോലെ ഇച്ചേയീനെ സ്നേഹിക്കുന്നില്ല '''
''ശ്ശെ ...മിണ്ടാതടി ''
ചൂലും കൊട്ടയുമെടുത്തു തിരിഞ്ഞ സാവിത്രി ചൂല് സെലീനാമ്മയുടെ നേരെ ഓങ്ങി കണ്ണുരുട്ടി .
മഹിയൊന്ന് സ്‌തബ്ധനായി .
അവരെന്ത് അർത്ഥത്തിലാണ് പറഞ്ഞത് ? !!
'' എനിക്കെന്റെ എല്ലാം എന്റെയമ്മയും ചേച്ചിയുമാ '' മഹി അല്പം കടുപ്പിച്ചാണ് പറഞ്ഞത്
''എന്നിട്ടാണോ ചേച്ചിയെ പുറത്തൊക്കെ കൊണ്ടുപോയപോലെ ഇച്ചെയിയെ കൊണ്ടുപോകാത്തെ ? അതോ ഇച്ചേയിക്ക് ഭാരം കൂടുതലായത് കൊണ്ടാണോ പുറത്ത് ...''
''എടി മിണ്ടാതിരിക്കടി
💬 Comments
View all comments