0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3412

കപ്പില്‍ കൊണ്ടുവന്ന വെള്ളം മുഖത്തേക്ക് തളിച്ച് കാവേരിയുടെ തല കുലുക്കിക്കൊണ്ട്‌ മഹേഷ്‌ അമ്മയെയും ചേച്ചിയെയും മാറി മാറി നോക്കി .

മുഖത്ത് വെള്ളം വീണപ്പോള്‍ കണ്ണ് ചിമ്മി തുറന്ന കാവേരി മഹേഷിനെ കണ്ടതും പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ തന്നിലേക്ക് വരിഞ്ഞുമുറുക്കി

''എന്നതാ ..എന്നതാടീ ചേച്ചീ .. അയാള് ..അയാള് വല്ലോം പറഞ്ഞോ ... പോകാന്‍ പറ അയാളോട് . അല്ലേല്ലും നമ്മള് വേണ്ടാന്ന് വെക്കാനിരുന്നത് അല്ലെ ... അമ്മേ ഇവളോട്‌ ഒന്ന് പറഞ്ഞു കൊടുക്ക്‌ ..ശ്ശെ ... പോട്ടേന്ന്.. നിനക്കിഷ്ടമില്ലേല്‍ ആരും ഇവിടെനിന്നു നിന്നെ കൊണ്ടുപോകത്തില്ല ..ഞങ്ങള് പറഞ്ഞും വിടത്തില്ല .. '' അവന്‍ കാവേരിയുടെ മുഖത്തും തലയിലും തലോടി ആശ്വസിപ്പിച്ചു കൊണ്ട് സാവിത്രിയെ നോക്കി പറഞ്ഞു.

''അത് ..അതല്ല മോനെ ... സംഗീത ..അവള്‍ .. ''

''എഹ് ..അവള്‍ക്കെന്നാ പറ്റി ?'' സാവിത്രി ഉദ്വേഗത്തോടെ ചോദിച്ചതും മഹേഷ്‌ ഒന്നും മനസ്സിലാകാതെ അവരെ നോക്കി .

സംഗീത ... കേട്ടിട്ടുണ്ടല്ലോ ഈ പേര്!!

''' അവള്‍ ആരുടെയോ കൂടെ ഒളിച്ചോടി പോയമ്മേ ... '''

''എന്റെ ദേവീ ..ഈ സമയത്തിങ്ങനെ ..എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു ദേവീ '' സാവിത്രി തലയില്‍ കൈവെച്ചുകൊണ്ട് ഭിത്തിയിലെക്ക് ചാരി .

ആ ബെസ്റ്റ് !!

ഒരു ലോട്ടറി എടുക്കണം .. നല്ല സമയമാണിപ്പോള്‍ .

മഹേഷിന് ഒരുതരം നിര്‍വികാരതയാണ്‌ തോന്നിയത് .

അമ്മയുടെ കരച്ചിലും കൂടെ ആയപ്പോഴാണ് സംഗീത എന്ന പേര് അവന് കത്തിയത് തനിക്ക് കല്യാണം പറഞ്ഞുറപ്പിച്ച പെണ്‍കുട്ടി . നാളെ കഴിഞ്ഞു കല്യാണത്തിനുള്ള ദിവസം നിശ്ചയിക്കാന്‍ പോകാനിരുന്നതാണ് . ഇപ്പോഴേ പോയത് നന്നായി എന്നെ അവന് തോന്നിയുള്ളൂ .

വന്ന രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ അമ്പലത്തില്‍ വെച്ചൊന്നു കണ്ടിരുന്നു .

വലിയ സുന്ദരി ഒന്നുമല്ലങ്കിലും കുഴപ്പമില്ലാത്ത ഒരു നാടന്‍ പെണ്ണ് .

അവരുടെ വീട്ടില്‍ ലാന്‍ഡ്‌ ഫോണ്‍ ഒന്നുമില്ലാത്തതിനാല്‍ മനസു തുറന്നൊന്ന് സംസാരിക്കാന്‍ കൂടി കഴിഞ്ഞില്ല ഇതുവരെ . അത് ഒരു കണക്കിന് നന്നായി . സംഗീതയോട് അത്ര അടുക്കാത്തതിനാല്‍ ഒരുപക്ഷെ അധികനാള്‍ നീണ്ടു നില്‍ക്കില്ലായിരിക്കും ഈ വിഷമം .

അമ്മയുടെയും ചേച്ചിയുടെയും ആശ്വസിപ്പിക്കലിന്റെ കണ്ണുകള്‍ തന്റെ നേര്‍ക്ക് നീളുന്നത് കണ്ട മഹേഷ്‌ വരാന്തയിലേക്ക് ഇറങ്ങി .

രാത്രി അത്താഴം കഴിഞ്ഞു അമ്മ കാണാതെ ഒരു സിഗരറ്റും പുകച്ചിരിക്കാന്‍ വരാന്തയുടെ അങ്ങേയറ്റത്തെ കോണില്‍ രണ്ടു കസേരകളും ടീപോയിയും അവന്‍ വന്നതേ സെറ്റ്

💬 Comments

View all comments