0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3413

ചെയ്തിരുന്നു .

ഹാളില്‍ നിന്നും വരാന്തയിലിറങ്ങി തന്റെയരികിലെക്ക് വരുന്ന നിഴല്‍ രൂപത്തെ കണ്ടതും മഹേഷ്‌ കയ്യിലിരുന്ന സിഗരറ്റ് കുത്തിക്കെടുത്തി .

''എന്നാമ്മേ .. എനിക്ക് വിഷമം ഒന്നുമില്ല '''

സാവിത്രി ടീപ്പോയിയിലേക്ക് താന്‍ കൊണ്ടുവന്ന വിസ്കിയുടെ ബോട്ടിലും ഗ്ലാസും ജഗ്ഗില്‍ വെള്ളവും വെക്കുന്നത് കണ്ടപ്പോള്‍ മഹേഷ്‌ അമ്പരന്നു .

താനൊരു മുതിര്‍ന്ന ആണാണ് .സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് തന്റെ ഇഷ്ടങ്ങള്‍ ഒക്കെയും ചെയ്യുവാന്‍ സ്വാതന്ത്ര്യമുള്ള യുവാവ് . എന്നാലും അമ്മയോടുള്ള ബഹുമാനം കൊണ്ട് താന്‍ ഒരിക്കലും അമ്മയുടെ മുന്നില്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിരുന്നില്ല . ചേച്ചിയോട് ഒരു സുഹൃത്തിനോടെന്നപോലെയുള്ള ഇടപെടലുകള്‍ ആണെങ്കില്‍ കൂടിയും ചേച്ചിയുടെ മുന്നില്‍ പോലും സിഗരട്ട് ഇതുവരെ വലിച്ചിട്ടില്ല. ആ തന്റെ മുന്നിലാണ് അമ്മ മദ്യക്കുപ്പി കൊണ്ട് വെച്ചിരിക്കുന്നത് .

'' നീ കുടിക്കുന്നതെനിക്ക് അറിയാം . ഒരു പരിധി വിട്ടു നീ ഒന്നും ചെയ്യില്ലന്നും എനിക്ക് അറിയാം . അതുകൊണ്ട് തന്നെ ഞാന്‍ നിന്റെ ഇഷ്ടങ്ങളില്‍ ഒന്നും കൈ കടത്തുന്നില്ല . '' സാവിത്രി ടീപ്പോയിയുടെ ഇപ്പുറത്തുള്ള കസേരയില്‍ അവനെതിരെ ഇരുന്നിട്ട് പറഞ്ഞു .

''അമ്മേ ... സംഗീത ..അവളുമായി പ്രേമത്തില്‍ ഒന്നും ആയിരുന്നില്ലല്ലോ . അതുകൊണ്ടെനിക്ക് എനിക്ക് ..എനിക്ക് വലിയ വിഷമം ഒന്നുമില്ല ''

''ഹം . എടാ മോനെ ... ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട് . ഇന്നിപ്പോള്‍ എന്റെ മോളും അതെ പ്രായത്തില്‍ ഒരു വിധവയെ പോലെ ... ''സാവിത്രിയുടെ സ്വരം ഇടറി .

'' അമ്മ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ .. അവള്‍ക്ക് വലിയ പ്രായമൊന്നും ആയില്ലല്ലോ . നമുക്ക് ഇതിലും നല്ലൊരു ബന്ധം ആലോചിക്കാം . ''

'' അതിനവള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല .''

''അതെന്നാ ... ? അമ്മ സംസാരിച്ചോ ചേച്ചിയോടിതിനെ പറ്റി ? അതൊന്നും അമ്മ കാര്യമാക്കണ്ട . ഈ ചൂടിലും വിഷമത്തിലും പറയുന്നതാ . സാവകാശം നമുക്ക് ആലോചിക്കാം . ''

'' അനുഭവങ്ങള്‍ ആണ് മോനെ നമ്മളേ ജീവിതത്തില്‍ നിരാശപ്പെടുത്തുന്നത് . കടന്നുപോയ വഴികളിലെ മുള്ളും മുനകളും ഇനിയും നടക്കാന്‍ മടിപ്പിക്കും '''

മഹേഷിന് വല്ലാതെ പോലെ തോന്നി അമ്മയുടെ സംസാരം കേട്ടപ്പോള്‍ .

വളരെ സന്തോഷത്തോടെയും കൂള്‍ ആയുമാണ് അമ്മ തങ്ങളോട് രണ്ടിനോടും സംസാരിച്ചിരുന്നത് .എന്തിന് അയല്‍വക്കക്കാരോട് പോലും അങ്ങനെ സംസാരിച്ചും പെരുമാറിയുമേ കണ്ടിട്ടുള്ളൂ . ഒരുപക്ഷെ യൌവ്വനത്തില്‍ വിധവയായ അമ്മ

💬 Comments

View all comments