0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10.6K

. അവളുടെയൊപ്പം സൗന്ദര്യമില്ലെങ്കിലും കുറ്റം പറയാത്തവിധം സുമുഖനും അത്യാവശ്യം സമ്പത്തുമുള്ളൊരു വരനെ കിട്ടണമെങ്കിൽ ഇക്കാലത്ത് നല്ല സ്ത്രീധനം തന്നെ കൊടുക്കണമല്ലോ . രജീഷിന്റെ ആലോചന വന്നപ്പോൾ താനൊന്ന് മടിച്ചു . അവൾക്കെങ്ങനെ സമ്മതിക്കാൻ തോന്നിയെന്നോർത്ത് . ഇരുളും വെളിച്ചവുമെന്ന പോലെയാണ് അവർ രണ്ടാളും . ചേച്ചിയോട് ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടു തന്നെയാണ് സമ്മതിച്ചതെന്നും പറഞ്ഞു . അല്ലെങ്കിലും ഇക്കാലത്ത് നിരത്തിനോ സാമ്പത്തിനോ അല്ലല്ലോ മുൻ‌തൂക്കം ..സ്വഭാവത്തിനല്ലേ ? അവർ തമ്മിൽ സംസാരിച്ചു ഇഷ്ടപ്പെട്ടുകാണുമെന്ന് തനിക്കും തോന്നി . അവിടെയും അമ്മ മാത്രമേയുള്ളൂ , പോരാത്തേന് അധ്യാപകനും . ആ ഒരു സ്റ്റാൻഡേർഡ് കാണുമെന്ന് കരുതി ആശ്വസിച്ചു .

ഇന്നയാളുടെ വരവും തുടര്‍ന്നുണ്ടായ സംഭവങ്ങളും മനസ്സിലേക്ക് ഓടിയെത്തിയതോടെ മഹേഷിന്റെ മനസില്‍ അയാളോടുള്ള വെറുപ്പിന്റെ കനലെരിഞ്ഞു

.'' ഡാ .. ചൂടുവെള്ളം ബാത്‌റൂമില്‍ വെച്ചിട്ടുണ്ട് കേട്ടോ '' പുറത്തു കാവേരിയുടെ ശബ്ദം കേട്ടതും അവന്‍ തോര്‍ത്തുമെടുത്ത്‌ ഹാളിലേക്ക് ഇറങ്ങി .

അടുക്കളയില്‍ തട്ടലും മുട്ടലും കേള്‍ക്കുന്നുണ്ട് . ഒന്നെത്തി നോക്കിയപ്പോള്‍ , ഹാളിലേക്ക് നീണ്ട കാവേരിയുടെ തല അവനെ കണ്ടതും പിന്‍വലിഞ്ഞു .

കാവേരിയുടെ കല്യാണത്തോടനുബന്ധിച്ചാണ് രണ്ടു മുറി കൂട്ടിപ്പിടിച്ചത് . പണ്ടത്തെ ഒറ്റമുറിയും ഹാളും അതേപോലെ നിലനിര്‍ത്തി അന്നത്തെ അടുക്കള വിശാലമായ ഒരു കോമണ്‍ ബാത്രൂം ആക്കി . രണ്ട് അറ്റാച്ച്ഡ് ബെഡ് റൂമുകളിലൊന്ന് അമ്മയാണ് , മറ്റേതില്‍ ചേച്ചിയുടെ താനില്ലാതിരുന്നതിനാല്‍ ചേച്ചിയുടെ ഡ്രെസ്സുകളുമൊക്കെ ആ മുറിയില്‍ ആയിരുന്നു ഉണ്ടായിരുന്നത് . വന്നയുടനെ അമ്മ അതെല്ലാം മാറ്റാന്‍ ഒരുങ്ങിയതാണ് . കല്യാണം ആകുന്നത് വരെ അളിയനും പെങ്ങളും വന്നാല്‍ അവിടെ

💬 Comments

View all comments