0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3313

'' ഒരു ദീർഘനിശ്വാസത്തോടെ കാവേരി പറഞ്ഞു .

'' എന്തിന്റെ ഇന്റർവ്യൂ ആയിരുന്നു ചേച്ചീ ?''

'' ഏത് ഇന്റർവ്യൂ ....ഓഹ് ! അതോ ..അത് ഒരു സ്‌കൂളിൽ ക്ലെർക്ക് ആയിട്ട് . രെജീഷേട്ടന്റെ സ്‌കൂളിൽ തന്നെയാ ''' ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ടപ്പോൾ കാവേരിയുടെ മുഖമൊന്ന് വിളറിയെങ്കിലും അവൾ മറുപടി പറഞ്ഞു . അപ്പോഴും അവളുടെ മുഖത്ത് എന്തോ സങ്കോചമുണ്ടായിരുന്നു .

''അളിയൻ എങ്ങനെയുണ്ട് ? എനിക്കൊന്ന് കാണാൻ കൂടി പറ്റിയില്ല . ഇന്റർവ്യൂ കഴിഞ്ഞു നിങ്ങൾ ഏതോ ബന്ധുവീട്ടിൽ പോകുന്നു പറഞ്ഞില്ലാരുന്നേൽ ഞാൻ അന്നവിടെ കിടന്നേനെ . ഞാന്‍ തനിച്ചായി പോയി , അമ്മേം കൂടെ ഉണ്ടായിരുന്നേൽ ഞാൻ രണ്ടും കൽപ്പിച്ചവിടെ കിടന്നേനെ ചേച്ചീടെ അമ്മായിയമ്മ കിടക്കാൻ പറഞ്ഞില്ലെലും ''

കാവേരിയുടെ മുഖം പൂർണമായും വിളറി .

''' അമ്മക്ക് അങ്ങനത്തെ മര്യാദയൊന്നും അറിയില്ലെടാ. ഇവിടുത്തുകാരെയൊക്കെ സ്വന്തം വീട്ടുകാരെപോലെയാ കാണുന്നെ. എന്നാൽ നിന്നോടിവിടെ കിടക്കാൻ പറയാൻ മേലാരുന്നോ എന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞത് പെങ്ങളെ കെട്ടിച്ച വീട് അവന്റെം കൂടെ വീടല്ലേ ..ഞാൻ പറഞ്ഞിട്ടുവേണോ കിടക്കാനെന്ന് .. ''' കാവേരി മഹേഷിന് മുഖം കൊടുക്കാതെ പറഞ്ഞു .

ഹാളിലെ സോഫയിൽ ഇരുന്നാൽ നാലുപാളികൾ ഉള്ള വാതിലിന്റെ അടച്ചിട്ടിരിക്കുന്ന താഴെത്തെ പാളികളുടെ മുകളിൽ കൂടെ മുറ്റം കഴിഞ്ഞുള്ള പാട വരമ്പിലൂടെ നടന്നുവരുന്നവരെ കാണാം .

''അമ്മ വരുന്നുണ്ട് . പാവം വെയിലത്തു നടന്നു തളർന്നാ വരവ് ..ഞാൻ കുടിക്കാനെന്തെലും എടുക്കട്ടേ . ''' കാവേരി അവന്റെ കയ്യില്‍ നിന്നും പിടി വിടുവിച്ചെണീറ്റു

'' രസ്ന കൊണ്ടുവന്നതിരിപ്പുണ്ട് ചേച്ചീ ..എല്ലാർക്കുമെടുത്തോ ?''

മഹേഷ് അവളോട് വിളിച്ചുപറഞ്ഞിട്ട് മേശപ്പുറത്തിരുന്ന ലാൻഡ് ഫോൺ ബെല്ലടിച്ചപ്പോൾ അതെടുക്കാനായി നീങ്ങി .

''' ആരാടാ ..?''

'' അളിയനാ ... ചേച്ചി വന്നോയെന്ന് ചോദിച്ചു .. വന്നെന്ന് പറഞ്ഞപ്പോ അപ്പോൾ തന്നെ വെച്ചു . എന്നാലിതുവരെ കണ്ടിട്ടില്ലാത്ത ആകെയുള്ള ഒരു അളിയനാ ... ഒന്ന് മിണ്ടാൻ പോലും അങ്ങേരു നിന്നില്ല '''

'' ക്‌ളാസ് ടൈമിൽ ഓഫീസിൽ പെട്ടന്ന് വന്നു വിളിച്ചതാവും മഹി ....അമ്മ ഇതുവരെ ഇങ്ങെത്തിയില്ലേ ?''

കാവേരി ജ്യൂസ് അവനുനേരെ നീട്ടിക്കൊണ്ട് വിഷയം മാറ്റി .

'' അമ്മയവിടെ പാതി വഴിയില്‍ സെലീനാമ്മയോട് കത്തിവെച്ചോണ്ട് നിപ്പുണ്ട് . ഇതിനും മാത്രമെന്തിരിക്കുന്നോ ? ഇന്നലേം മിനിങ്ങാന്നുമൊക്കെ കണ്ടു ഈ സംസാരം '' മഹി പടിക്കെട്ടിന് താഴെ വേലിപ്പടര്‍പ്പിനിപ്പുറം

💬 Comments

View all comments