0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3313

നില്‍ക്കുന്ന അമ്മയെ നോക്കിക്കൊണ്ട്‌ പറഞ്ഞു . അപ്പുറത്ത് നില്‍ക്കുന്ന സെലീനാമ്മയെ കൊങ്ങിണിചെടികള്‍ പൂത്തു നില്‍ക്കുന്ന വേലിക്കെട്ടിനാല്‍ കാണാനാവില്ല .

'' ഹഹ ... പാവം ആടാ ... നമ്മൾ രണ്ടും ഇല്ലാത്തപ്പോ അമ്മക്ക് കൂട്ട് സെലീനാമ്മയാ . അവിടേം ഒന്ന് മിണ്ടിപ്പറയാൻ ആരുമില്ലല്ലോ . ജോസൂട്ടി ആഴ്‌ചയിൽ ഒന്നല്ലേ വരൂ ''

''' ഹമ് .. നിനക്ക് ഇടക്ക് ഒന്ന് വന്ന് നിന്നൂടെ ചേച്ചീ . അളിയൻ സ്‌കൂളിൽ പോയിക്കഴിഞ്ഞു വന്നാലും വന്നുപോകാനുള്ള ദൂരമല്ലേ ഉള്ളൂ . വരുന്നത് പോട്ടെ നീയൊന്ന് വിളിക്കാറുകൂടിയില്ലന്ന് അമ്മ പറഞ്ഞു .അമ്മ അങ്ങോട്ട് വിളിച്ചാൽ എന്തേലും മിണ്ടുമെന്ന് . അതും വിഷമിച്ചു ഒന്നോ രണ്ടോ മൂളലിൽ ഒതുക്കുമെന്ന് .അമ്മ സങ്കടത്തോടെയാ പറഞ്ഞത് . അടുത്തൊരാലോചന വന്നപ്പോ വിളിപ്പുറത്ത് ഉണ്ടാകൂല്ലോ എന്നോര്‍ത്താണ് ചോദിച്ച പൈസയും ഉണ്ടാക്കി കല്യാണം കഴിപ്പിച്ചതെന്നമ്മ കരഞ്ഞോണ്ട് പറഞ്ഞത് ''

'' അതല്ലടാ ...അവിടുത്തെ അമ്മക്ക് പ്രെഷറും ഷുഗറുമൊക്കെയുണ്ട് .ഇന്നാളൊന്ന് രണ്ട് പ്രാവശ്യം തല കറങ്ങിവീഴുകയും ചെയ്തു . പിന്നെ രെജീഷേട്ടനും എന്ത് കാര്യത്തിനും ഞാൻ പുറകെ വേണം ''

'' ഇവിടേം അമ്മ മാത്രമുള്ളൂവെന്നോർമ വേണം ... ഹമ് ..ഞാൻ പറഞ്ഞെന്നേയുള്ളൂ . '' കാവേരിയുടെ മുഖം മ്ലാനമായപ്പോൾ മഹേഷ് കൂടുതൽ പറയാതെ നിർത്തി .

'' നീയെന്താ ചേച്ചി ഡ്രെസ് മാറാതെ നിക്കുന്നെ ?'' കറുപ്പിൽ പ്രിന്റുള്ള കോട്ടൺ സാരിയുമുടുത്തു വന്ന ഡ്രെസ്സിൽ നിൽക്കുകയായിരുന്നു കാവേരി

''രെജീഷേട്ടൻ വരുന്നെന് മുന്നേ പോകണോടാ . നീയാ ജോസിന്റെ ഓട്ടോയൊന്നു വിളിച്ചുതരനെ വിളിച്ചു തരണേ മൂന്നേമുക്കാൽ ആകുമ്പോ ''

''ആഹാ ... ഞാന്‍ വന്നിട്ടോരാഴ്ചയായി. കല്യാണത്തിനിനി പത്തു ദിവസം കൂടിയേ ഉള്ളൂ . എന്തെല്ലാം പണികളുണ്ട്‌ . ചരക്കെടുക്കണം , വിളിക്കാനുള്ള ലിസ്റ്റെടുക്കണം അങ്ങനെയങ്ങനെ ഓരോന്ന് .ആകെയുള്ള കൂടപ്പിറപ്പ് നീയാ . എന്നിട്ടിപ്പോഴാണ് വരുന്നത് തന്നെ .എന്നിട്ട് വന്നയന്നു തന്നെ പോകണോന്നും... കൊള്ളാം ചേച്ചീ ''' മഹേഷിന്റെ മുഖമിരുണ്ടു

'' അത് മോനെ ... ഞാൻ ..ഞാൻ കല്യാണത്തിന് മൂന്നാലു ദിവസം മുൻപേ എത്തൂല്ലോ . '' കാവേരി അവനിൽ നിന്നും മുഖം മറക്കാൻ നോക്കി .

'' കല്യാണം നീയില്ലെലും നടക്കും . നീ വല്ലാതെ മാറി പോയി ചേച്ചീ . ഓർക്കുന്നുണ്ടോ അച്ഛൻ മരിച്ചു കഴിഞ്ഞ് അമ്മ നമ്മളെ വളർത്താൻ പെട്ട പാട് . നമ്മളെ തനിച്ചാക്കിയിട്ടാണ് 'അമ്മ അവധി ദിവസങ്ങളിൽ

💬 Comments

View all comments