0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3315

പണിക്ക് പോയിരുന്നത് . അന്നൊക്കെ നീയായിരുന്നു എന്റെ എല്ലാം . ആഹാരമുണ്ടാക്കി തരുന്നതും , ഹോം വർക്ക് ചെയ്യിക്കുന്നതും , പാഠം പറഞ്ഞുതരുന്നതും എല്ലാം നീയായിരുന്നു . പഠിക്കാൻ മിടുക്കിയായിട്ടും എനിക്ക് ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ വേണ്ടി നീ പഠിത്തം നിർത്തി . പണയം വെച്ചും നീ തയ്ച്ചുണ്ടാക്കിയതും അമ്മയുടെ വിയർപ്പിന്റെ ബാക്കികൊണ്ട് ചിട്ടി പിടിച്ചതുമെല്ലാം കൊണ്ട് ഞാൻ പഠിച്ചതും ദുബായിക്ക് പോയതും എല്ലാം നിങ്ങക്ക് രണ്ടാൾക്കും വേണ്ടിയായിരുന്നു . വീണ്ടും നിങ്ങടെ സ്നേഹം എന്ന് പങ്കുപറ്റാനുള്ള ദിവസവും കാത്തു കാത്തിരിക്കുവായിരുന്നു ഇത്ര നാളും. നിനക്കൊരു നല്ല ജീവിതമാകട്ടെ എന്ന് കരുതിയാണ് ആദ്യ ലീവ് ക്യാൻസൽ ആക്കി ആ ശമ്പളം കൂടി ഞാൻ കല്യാണത്തിന് വേണ്ടി ചിലവഴിച്ചത് . അടുത്തായതു കൊണ്ട് നിന്നെ വന്നാലും കാണാല്ലോന്ന് ഓർത്തു . ഈ കല്യാണം നടന്നില്ലേൽ ദൂരെ വല്ലയിടത്തുമാണെൽ പറ്റുമോ ....അമ്മേടേം നിന്റെം എന്തേലും നിർദ്ദേശങ്ങൾ ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ.? എന്തിന് ഈ കല്യാണം പോലും അമ്മക്കിഷ്ടമായ പെൺകുട്ടിയെ ആണ് .നീ വന്നിട്ട് , നിന്നെയും കൂട്ടി അവരുടെ വീട്ടില്‍ ഒന്ന് പോകണമെന്ന് കരുതി ഇരുന്നതാ . അപ്പൊ നീ ആണേൽ ചടങ്ങുപോലെ വന്നെന്ന് ഒന്ന് വരുത്തിത്തീർത്തിട്ട് ഉടനെയങ്ങു പോകാൻ തുടങ്ങുന്നു ''

''എന്റെ പൊന്നുമോനെ ..അങ്ങനെയൊന്നും പറയല്ലേടാ ...എന്റെ ജീവനല്ലെടാ നീ '' കാവേരി വിമ്മിക്കരഞ്ഞുകൊണ്ടവനെ വരിഞ്ഞുമുറുക്കി മുഖത്താകമാനം ചുംബിച്ചു .

''എന്നാടാ ... കരച്ചിലും ബഹളവും '' പുറകിൽ നിന്നുള്ള ചോദ്യമാണ് ഇരുവരെയും ആലിംഗനത്തിൽ നിന്നകറ്റിയത് . ചേച്ചിയുടെയും അനിയന്റെയും സ്നേഹപ്രകടനങ്ങൾ കണ്ടു ചിരിയോടെ സാവിത്രി

''ഹേയ് ... ഒന്നുമില്ലമ്മേ '' കാവേരി കണ്ണും മുഖവും സാരിത്തുമ്പ് തുടച്ചിട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു .

'' ഡീ പിഴച്ചവളെ '' പെട്ടന്ന് പുറകിൽ നിന്നൊരലർച്ച കേട്ടപ്പോൾ സാവിത്രിയും കാവേരിയും ഒരുപോലെ ഞെട്ടി . മഹേഷ് ആരാണെന്ന് അമ്പരന്ന് പുറത്തേക്ക് നോക്കുമ്പോൾ കറുത്ത് മെലിഞ്ഞ് അൽപം വയറുള്ള ഒരാൾ .

''' മോനെ ..അകത്തേക്ക് വാ .. കേറിയിരിക്ക് '' സാവിത്രി പൊടുന്നനെ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പറഞ്ഞു .

'' ഡീ ... നിന്നോടാര് പറഞ്ഞെടി എന്റെയനുവാദം കൂടാതെ ഇവിടെ വരാൻ ...''' വന്നയാള്‍ സാവിത്രിയെ മൈന്‍ഡ് പോലും ചെയ്യാതെ കൈ ചൂണ്ടിക്കൊണ്ട് കാവേരിയുടെ നേരെ ആക്രോശിച്ചു .

''' രെജീഷേട്ടാ ..ഞാൻ മഹി വന്നീട്ടിതുവരെ അവനെ കണ്ടില്ലല്ലോ ...ഏട്ടൻ വരുന്നേന് മുന്നേ വരാന്നും

💬 Comments

View all comments