Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]
ആയില്ലല്ലോ . നമുക്ക് ഇതിലും നല്ലൊരു ബന്ധം ആലോചിക്കാം . ''
'' അതിനവള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല .''
''അതെന്നാ ... ? അമ്മ സംസാരിച്ചോ ചേച്ചിയോടിതിനെ പറ്റി ? അതൊന്നും അമ്മ കാര്യമാക്കണ്ട . ഈ ചൂടിലും വിഷമത്തിലും പറയുന്നതാ . സാവകാശം നമുക്ക് ആലോചിക്കാം . ''
'' അനുഭവങ്ങള്‍ ആണ് മോനെ നമ്മളേ ജീവിതത്തില്‍ നിരാശപ്പെടുത്തുന്നത് . കടന്നുപോയ വഴികളിലെ മുള്ളും മുനകളും ഇനിയും നടക്കാന്‍ മടിപ്പിക്കും '''
മഹേഷിന് വല്ലാതെ പോലെ തോന്നി അമ്മയുടെ സംസാരം കേട്ടപ്പോള്‍ .
വളരെ സന്തോഷത്തോടെയും കൂള്‍ ആയുമാണ് അമ്മ തങ്ങളോട് രണ്ടിനോടും സംസാരിച്ചിരുന്നത് .എന്തിന് അയല്‍വക്കക്കാരോട് പോലും അങ്ങനെ സംസാരിച്ചും പെരുമാറിയുമേ കണ്ടിട്ടുള്ളൂ . ഒരുപക്ഷെ യൌവ്വനത്തില്‍ വിധവയായ അമ്മ ഇതുവരെ തങ്ങളെ എത്തിച്ചത് ഉള്ളില്‍ ഈ ഗൌരവവും കാര്‍ക്കശ്യവും ഒളിപ്പിച്ചു കൊണ്ടാകും . ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അങ്ങനെ തന്നെ വേണമല്ലോ .
''നീ കഴിക്ക് ..എനിക്കിതിന്റെ അളവറിയില്ല .. '' ഗ്ലാസ്സിന്റെ പകുതിയോളം നിറച്ചിട്ടവന്റെ മുന്നിലേക്ക് നീക്കി വെച്ച് സാവിത്രി അര പ്രേസിന്റെ കൈവരിയില്‍ വെച്ചിരുന്ന ലൈറ്ററില്‍ തെരുപ്പിടിച്ചു . അമ്മ കാണാതെ ട്രിപ്പിള്‍ ഫൈവിന്റെ സിഗരറ്റ് എടുക്കാന്‍ നോക്കിയെങ്കിലും അതിന്റെ ആവശ്യമില്ലന്ന് അവന് തോന്നി . സിഗരറ്റ് ഇല്ലാതെ ലൈറ്ററിന്റെ ആവശ്യം ഇല്ലല്ലോ . അമ്മക്ക് തന്റെ ഈ ദുശീലവും അറിയുമാരിക്കാം .
വെള്ളം ഒഴിച്ച് ഒന്ന് സിപ് ചെയ്ത ശേഷം അവന്‍ ഗ്ലാസ് ടീപ്പോയിയില്‍ വെച്ചിട്ട് അമ്മയെ നോക്കി . അമ്മ എന്തോ പറയാന്‍ കരുതുന്നുണ്ടെന്നവന് മനസിലായിയിരുന്നു.
''അമ്മ
💬 Comments
View all comments