Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]
പോകും . . അമ്മേടെ ഈ കുത്തുവാക്കുകളും സ്വഭാവോം കാരണമാരിക്കും ' രെജീഷേട്ടന്‍ ഉണ്ടേലും നീ മൈന്‍ഡ് ചെയ്യണ്ട .എന്ത് പറഞ്ഞാലും ... കേട്ടോ .'' കാവേരി ഗിയറില്‍ ഇരിക്കുന്ന അവന്റെ കൈപ്പത്തിയില്‍ ഉറപ്പ് തേടുന്ന പോലെ കൈവെച്ചു . മഹേഷ് ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല .
ഗേറ്റ് കടന്നു ഇരുനില വാര്‍ക്ക വീടിന്റെ പോര്‍ച്ചിലേക്ക് നിര്‍ത്തിയപ്പോള്‍ കാവേരി അടക്കം പറഞ്ഞു .
''രേജീഷേട്ടന്റെ കാറില്ല ''
മുന്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു .
ഒന്ന് മുരടനക്കിയ ശേഷം കാവേരി അകത്തേക്ക് കടന്നു . പുറകെ മഹേഷും .
'' ഊം ..എങ്ങോട്ടാ . എന്റെ അടിച്ചിതിനകത്തേക്ക് കേറി പോകരുത് ... തേവിടിശ്ശി '' സോഫയില്‍ അമര്‍ന്നു ടി വി കാണുന്ന കറുത്ത സ്ത്രീ അവരെ കണ്ടതും അലറി .
'' ഞാനിപ്പോ പോകും . എന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വന്നതാ '' കാവേരി മഹേഷിനെ നോക്കി ഒന്നും മിണ്ടല്ലേയെന്നു കണ്ണ് കാണിച്ചിട്ട് പറഞ്ഞു .
'' ബ്ഭാ .. നായിന്റെ മോളെ . നിന്നോടല്ലേ പറഞ്ഞെ എന്റെ വീട്ടില്‍ കയറി പോകരുതെന്ന്. സര്‍ട്ടിഫിക്കറ്റും മറ്റുമൊക്കെ കോടതീല്‍ വെച്ച് കാണാം . '' ആ സ്ത്രീ , രജീഷിന്റെ അമ്മ മാധവി ചാടി എണീറ്റു കൈചൂണ്ടിക്കൊണ്ടലറി
''ഞാന്‍ മറ്റൊന്നും എടുക്കുന്നില്ല . വേണേല്‍ അമ്മേം കൂടി വന്നോ സംശയമാണേല്‍ '' കാവേരി അവരെ അവഗണിച്ച് മുന്നോട്ട് നടന്നതും അവര്‍ കാവേരിയുടെ കയ്യില്‍ പിടിച്ചു പുറകിലേക്ക് വലിച്ചു .
ആയലില്‍ വേച്ചുപോയ കാവേരി ടീപ്പോയിയും മറിച്ചുനിലത്തേക്ക് വീണു .
''ഡീ ... '' മഹേഷ് ഒറ്റക്കുതിപ്പിന് അവരുടെ നേരെ ചെന്നതും മാധവിയുടെ കൈ അവന്റെ ചെകിടത്ത് പതിഞ്ഞു .
'' ഠപ്പേ ..'' പടക്കം പോലൊരു ഒച്ച .
'' എല്ലാരുടെം അടുത്ത് കളിക്കുന്ന പോലെ മാധവീടെ അടുത്ത് ചൊറിയാന്‍ വരല്ലേ ടാ കൊച്ചനെ '' ആ സ്തീ കൈ ചൂണ്ടി അക്രോശിച്ചതും കാവേരി അലറിക്കൊണ്ട് ചാടിയെണീറ്റു .
'എന്റെ ചെറുക്കനെ നീ കൈ വെച്ചല്ലേടീ '' എന്ന്
💬 Comments
View all comments