Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]
കാര്യസ്ഥക്കാരിയുടെ സ്വഭാവം . ആരു പറഞ്ഞാലും കേള്‍ക്കില്ല . രെജീഷെട്ടന് പോലും അമ്മയെ പേടിയാ . രജീഷേട്ടന്റെ ചെറുപ്പത്തില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാ .അതില്‍ പിന്നെയാ അമ്മ എല്ലാരോടും ദേഷ്യോം വെറുപ്പുമൊക്കെ ആയതെന്ന് അയലോക്കം കാര് പറഞ്ഞു കേട്ടിട്ടുണ്ട് . തനിച്ച് ജീവിക്കാന്‍ അങ്ങനെ ഉള്ള സ്വഭാവം തന്നെ വേണോല്ലോ ''
'''നമ്മുടെ അമ്മേം അങ്ങനെ തന്നെ അല്ലായിരുന്നോ ..എന്നിട്ടമ്മക്ക് എന്ത് സ്നേഹമാ നമ്മളോട് ''
''എല്ലാരും അങ്ങനെ ആവണോന്നില്ലല്ലോടാ . നീ അവരോട് ഒന്നും മിണ്ടാനും പറയാനും നില്‍ക്കണ്ട . . കുറച്ചു സര്‍ട്ടിഫിക്കറ്റും സ്വര്‍ണവും ഇരിപ്പുണ്ട് . ഡ്രസ്സ് ഒന്നുമെടുക്കാന്‍ നില്‍ക്കുന്നില്ല .അമ്മേം പറഞ്ഞല്ലോ . അവര്‍ എന്തുവേണേലും പറയട്ടെ . നീ മിണ്ടാതിരുന്നോണം ''
''അയാള് കാണുവോ അവിടെ ?''
'' രെജീഷേട്ടന് വീട്ടിലിരിക്കുന്ന സ്വഭാവമില്ല . സ്കൂള്‍ അവധി ആണേലും എങ്ങോട്ടെലും പോകും . . അമ്മേടെ ഈ കുത്തുവാക്കുകളും സ്വഭാവോം കാരണമാരിക്കും ' രെജീഷേട്ടന്‍ ഉണ്ടേലും നീ മൈന്‍ഡ് ചെയ്യണ്ട .എന്ത് പറഞ്ഞാലും ... കേട്ടോ .'' കാവേരി ഗിയറില്‍ ഇരിക്കുന്ന അവന്റെ കൈപ്പത്തിയില്‍ ഉറപ്പ് തേടുന്ന പോലെ കൈവെച്ചു . മഹേഷ് ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല .
ഗേറ്റ് കടന്നു ഇരുനില വാര്‍ക്ക വീടിന്റെ പോര്‍ച്ചിലേക്ക് നിര്‍ത്തിയപ്പോള്‍ കാവേരി അടക്കം പറഞ്ഞു .
''രേജീഷേട്ടന്റെ കാറില്ല ''
മുന്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു .
ഒന്ന് മുരടനക്കിയ ശേഷം കാവേരി അകത്തേക്ക് കടന്നു . പുറകെ മഹേഷും .
'' ഊം ..എങ്ങോട്ടാ . എന്റെ അടിച്ചിതിനകത്തേക്ക്
💬 Comments
View all comments