0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10.8K

കേറി പോകരുത് ... തേവിടിശ്ശി '' സോഫയില്‍ അമര്‍ന്നു ടി വി കാണുന്ന കറുത്ത സ്ത്രീ അവരെ കണ്ടതും അലറി .

'' ഞാനിപ്പോ പോകും . എന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വന്നതാ '' കാവേരി മഹേഷിനെ നോക്കി ഒന്നും മിണ്ടല്ലേയെന്നു കണ്ണ് കാണിച്ചിട്ട് പറഞ്ഞു .

'' ബ്ഭാ .. നായിന്റെ മോളെ . നിന്നോടല്ലേ പറഞ്ഞെ എന്റെ വീട്ടില്‍ കയറി പോകരുതെന്ന്. സര്‍ട്ടിഫിക്കറ്റും മറ്റുമൊക്കെ കോടതീല്‍ വെച്ച് കാണാം . '' ആ സ്ത്രീ , രജീഷിന്റെ അമ്മ മാധവി ചാടി എണീറ്റു കൈചൂണ്ടിക്കൊണ്ടലറി

''ഞാന്‍ മറ്റൊന്നും എടുക്കുന്നില്ല . വേണേല്‍ അമ്മേം കൂടി വന്നോ സംശയമാണേല്‍ '' കാവേരി അവരെ അവഗണിച്ച് മുന്നോട്ട് നടന്നതും അവര്‍ കാവേരിയുടെ കയ്യില്‍ പിടിച്ചു പുറകിലേക്ക് വലിച്ചു .

ആയലില്‍ വേച്ചുപോയ കാവേരി ടീപ്പോയിയും മറിച്ചുനിലത്തേക്ക് വീണു .

''ഡീ ... '' മഹേഷ്‌ ഒറ്റക്കുതിപ്പിന് അവരുടെ നേരെ ചെന്നതും മാധവിയുടെ കൈ അവന്റെ ചെകിടത്ത് പതിഞ്ഞു .

'' ഠപ്പേ ..'' പടക്കം പോലൊരു ഒച്ച .

'' എല്ലാരുടെം അടുത്ത് കളിക്കുന്ന പോലെ മാധവീടെ അടുത്ത് ചൊറിയാന്‍ വരല്ലേ ടാ കൊച്ചനെ '' ആ സ്തീ കൈ ചൂണ്ടി അക്രോശിച്ചതും കാവേരി അലറിക്കൊണ്ട്‌ ചാടിയെണീറ്റു .

'എന്റെ ചെറുക്കനെ നീ കൈ വെച്ചല്ലേടീ '' എന്ന് പറഞ്ഞു മാധവിയെ ആഞ്ഞു തൊഴിച്ചു . അവര്‍ പിന്നിലുണ്ടായിരുന്ന മുറിയുടെ വാതിലിലേക്ക് പിന്നോക്കം മലര്‍ന്നതും ചാരി കിടന്നിരുന്ന വാതിലും തുറന്നകത്തേക്ക് വീണു .

''' ഡാ ..

💬 Comments

View all comments