Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]
വന്നാലും കാണാല്ലോന്ന് ഓർത്തു . ഈ കല്യാണം നടന്നില്ലേൽ ദൂരെ വല്ലയിടത്തുമാണെൽ പറ്റുമോ ....അമ്മേടേം നിന്റെം എന്തേലും നിർദ്ദേശങ്ങൾ ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ.? എന്തിന് ഈ കല്യാണം പോലും അമ്മക്കിഷ്ടമായ പെൺകുട്ടിയെ ആണ് .നീ വന്നിട്ട് , നിന്നെയും കൂട്ടി അവരുടെ വീട്ടില്‍ ഒന്ന് പോകണമെന്ന് കരുതി ഇരുന്നതാ . അപ്പൊ നീ ആണേൽ ചടങ്ങുപോലെ വന്നെന്ന് ഒന്ന് വരുത്തിത്തീർത്തിട്ട് ഉടനെയങ്ങു പോകാൻ തുടങ്ങുന്നു ''
''എന്റെ പൊന്നുമോനെ ..അങ്ങനെയൊന്നും പറയല്ലേടാ ...എന്റെ ജീവനല്ലെടാ നീ '' കാവേരി വിമ്മിക്കരഞ്ഞുകൊണ്ടവനെ വരിഞ്ഞുമുറുക്കി മുഖത്താകമാനം ചുംബിച്ചു .
''എന്നാടാ ... കരച്ചിലും ബഹളവും '' പുറകിൽ നിന്നുള്ള ചോദ്യമാണ് ഇരുവരെയും ആലിംഗനത്തിൽ നിന്നകറ്റിയത് . ചേച്ചിയുടെയും അനിയന്റെയും സ്നേഹപ്രകടനങ്ങൾ കണ്ടു ചിരിയോടെ സാവിത്രി
''ഹേയ് ... ഒന്നുമില്ലമ്മേ '' കാവേരി കണ്ണും മുഖവും സാരിത്തുമ്പ് തുടച്ചിട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു .
'' ഡീ പിഴച്ചവളെ '' പെട്ടന്ന് പുറകിൽ നിന്നൊരലർച്ച കേട്ടപ്പോൾ സാവിത്രിയും കാവേരിയും ഒരുപോലെ ഞെട്ടി . മഹേഷ് ആരാണെന്ന് അമ്പരന്ന് പുറത്തേക്ക് നോക്കുമ്പോൾ കറുത്ത് മെലിഞ്ഞ് അൽപം വയറുള്ള ഒരാൾ .
''' മോനെ ..അകത്തേക്ക് വാ .. കേറിയിരിക്ക് '' സാവിത്രി പൊടുന്നനെ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പറഞ്ഞു .
'' ഡീ ... നിന്നോടാര് പറഞ്ഞെടി എന്റെയനുവാദം കൂടാതെ ഇവിടെ വരാൻ ...''' വന്നയാള്‍ സാവിത്രിയെ മൈന്‍ഡ് പോലും ചെയ്യാതെ കൈ ചൂണ്ടിക്കൊണ്ട് കാവേരിയുടെ നേരെ ആക്രോശിച്ചു .
''' രെജീഷേട്ടാ ..ഞാൻ മഹി വന്നീട്ടിതുവരെ അവനെ കണ്ടില്ലല്ലോ ...ഏട്ടൻ വരുന്നേന് മുന്നേ വരാന്നും
💬 Comments
View all comments