Chapter Title : തൃഷ്ണ [മന്ദന് രാജാ]
'' രെജീഷിന്റെ ആക്രോശമാണ് കാവേരിയെ അവനിൽ നിന്നുമകറ്റിയത് .
അടിക്കാനായി പാഞ്ഞുവന്ന രെജീഷിന്റെ നെഞ്ചിൽ തന്നെ ആ നിമിഷത്തിലുണ്ടായ തോന്നലിൽ മഹേഷ് കാലുയർത്തി ചവിട്ടി .
'' ഡാ ... നാറി . ഇനിയെന്റെ ദേഹത്ത് നിന്റെ കൈ വീഴരുത് . നിന്നെ ഞാൻ അടിക്കില്ല . എന്നാൽ ഇതങ്ങു പിടിച്ചോ ''' പിടഞ്ഞെഴുന്നേറ്റ രജീഷിന്റെ കവിളത്ത് തന്നെ ആഞ്ഞടിച്ചുകൊണ്ട് കാവേരി മുരണ്ടു
'' ഇത് നിന്റെ തള്ളക്കുള്ളതാ . എന്റെ കണ്ണീരിന്റെ ഫലം അനുഭവിച്ചിട്ടേ തള്ളേം മകനും ചാകൂ ... നോക്കിക്കോ .. '''
പറഞ്ഞു തീർത്തതും പൊട്ടിക്കരഞ്ഞുകൊണ്ട് കാവേരി തന്റെ മുറിയിലേക്കോടി .
എഴുന്നേറ്റ് നിന്ന രെജീഷിന്റെ നേരെ വീണ്ടും മഹേഷ് പാഞ്ഞടുത്തെങ്കിലും സാവിത്രി അവന്റെ മുന്നിൽ കയറി നിന്നു
'' ഇനിയെന്റെ അടിച്ചകത്തിനകത്ത് നിന്നേം നിന്റെ അമ്മേനേം കണ്ടു പോകരുത് ..ഹമ് ... ഇറങ്ങിക്കോ ''' സാവിത്രി മുഖം ചെരിച്ചു മരുമകനെ നോക്കി പറഞ്ഞു .
ശാപവാക്കുകൾ ഉരുവിട്ടുകൊണ്ട് രെജീഷ് അവിടെനിന്നിറങ്ങിയപ്പോൾ
എന്ത് സംസാരിക്കുമെന്നറിയാതെ ഹാളിൽ തന്നെ നിൽക്കുകയായിരുന്നു സാവിത്രിയും മഹേഷും .
ഒടുവിൽ അവൻ തന്റെ മുറിയിലേക്ക് നടന്നു .
കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിയ കാവേരിയുടെ ഓർമ വന്നതും അവൻ തന്റെ മുറിയിലേക്ക് കയറാതെ കാവേരിയുടെ മുറിയിലേക്ക് നടന്നു .
'' മഹീ .... ''
സാവിത്രി വിളിച്ചതും അവൻ കാലുകൾ പിൻവലിച്ചമ്മയെ നോക്കി .
'' അവളിത്തിരി നേരം തനിച്ചിരിക്കട്ടെ ..''
''അമ്മേ .. ചേച്ചി ...''
''എന്തിനായിരുന്നമ്മേ പിന്നെ ഇത് ? ആര് നിർബന്ധിച്ചിട്ട് ?''' മഹേഷ് എന്തോ
💬 Comments
View all comments