Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
മുറിയിലേക്ക് വന്ന് എന്തോ ആലോചിച്ച് ഉലാത്തി, ഷെൽഫ് തുറന്ന് ഒരു മദ്യക്കുപ്പിയെടുത്ത് മദ്യം വായിലേക്കൊഴിച്ചു, തൊണ്ട പൊള്ളുന്ന എരിവോടെ മദ്യം ആമാശയത്തിലേക്കോഴുകി, അപ്പോഴാണ് ശില്പ അവിടേക്ക് വന്നത്, വന്നപാടെ അസ്വസ്ഥതയോടെ അവൾ കട്ടിലിൽ കയറി ഇരുന്നു,
“അച്ഛനെന്താ ഒരു ടെൻഷൻ പോലെ…??”
ശില്പ അയാളോട് ചോദിച്ചു
“ഏയ്… ഒന്നൂല്ല മോളെ…”
“അല്ല… എന്തോ ഉണ്ട്…”
അവൾ പിന്നെയും ചോദിച്ചു
“അത്… എന്റെയുള്ളിൽ തിരികെടാതെ കിടക്കുന്ന ഒരു ബോംബ്, ആരുമറിയാത്ത ഒരെണ്ണം… ഞാനത് ചാരം കൊണ്ട് മൂടിയിട്ടിരുന്നു… അതിപ്പോ ആരെക്കെയോ ചികഞ്ഞെടുത്തോ എന്നൊരു തോന്നൽ…”
അയാൾ ആവലാതി മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു
ശില്പ അയാളെ നോക്കി നിന്നു
“എനിക്ക് അച്ഛനോടൊരു കാര്യം പറയാനുണ്ടായിരുന്നു”
ശില്പ പറഞ്ഞു
അയാൾ ചോദ്യ ഭാവത്തിൽ അവളെ നോക്കി
അവൾ നടന്നതെല്ലാം അയാളോട് പറഞ്ഞു, അയാൾ ഒരു നിമിഷം ആലോചിച്ചു, അയാളുടെ കണ്ണുകൾ കുറുകി
“ഓഹോ… അപ്പൊ അങ്ങനൊരു കഥ നടക്കുന്നുണ്ടല്ലേ… ഇനി ഒന്നും വച്ചു താമസിപ്പിക്കരുത്, എല്ലാം അവസാനിപ്പിക്കാൻ സമയമായി…”
അയാൾ കുടിലത കണ്ണിൽ നിറച്ചുകൊണ്ട് പറഞ്ഞു
ശില്പയും ഗൂഢമായി ചിരിച്ചു
••❀••
വൃന്ദ പുറമെ ധൈര്യം കാട്ടിയെങ്കിലും അവളുടെ ഉള്ളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു, കിച്ചയെ കണ്ടപ്പോൾ ഒരു ആശ്രയമെന്നവണ്ണം അവളോട് രാവിലത്തെ കാര്യങ്ങൾ പറഞ്ഞു, കിച്ച കുറച്ചുനേരം ഒന്നും മിണ്ടിയില്ല,
“നീയെന്തിനാ ഉണ്ണി ഇങ്ങനെ ഭയക്കുന്നെ, രുദ്രേട്ടൻ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്, നീയിപ്പോ പണ്ടത്തെപോലെയല്ല, ഇപ്പൊ നിനക്ക് ചുറ്റും നിന്നെ സ്നേഹിക്കുന്നവരെല്ലാമുണ്ട്, ഈ ഞങ്ങളുണ്ട്, ഇപ്പോഴെങ്കിലും അല്പം ധൈര്യം കാണിക്ക്, പേടിച്ച് വിറച്ചിരിക്കാനാണെങ്കിൽ എന്നും അങ്ങനെ ഇരിക്കാനെ പറ്റു,
💬 Comments
View all comments