0%

Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.5K

നമ്മുടെ ആദ്യരാത്രിയിലേക്ക് വച്ചിരിക്കുന്നതാ…”

അവൾ അവന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തിയിട്ട് പറഞ്ഞു,

“എനിക്കങ്ങനെയൊന്നുമില്ല എനിക്ക് ഉമ്മവയ്ക്കണമെന്ന് തോന്നിയാ ഞാൻ വയ്ക്കും ദാ… ഇതുപോലെ…”

അവൻ പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, കിച്ച ഞെട്ടി അവനെത്തള്ളിമാറ്റി പുറകിലേക്ക് മാറി ചുമരിൽ ചാരി നിന്നു, ഭൈരവ് അവളുടെ അടുത്തേക്ക് പതിയെ നടന്നു, കിച്ച മുഖം കുനിച്ച് കണ്ണുകൾ ഉയർത്തി നാണത്തോടെ നോക്കി, ഭൈരവ് അവളുടെ രണ്ടു വശത്തും കൈകൾ ചുമരിലൂന്നി അവളെ നോക്കി പതിയെ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, അവന്റെ നിശ്വാസം അവളുടെ മുഖത്ത് പതിച്ചപ്പോൾ അവൾ ഒന്ന് വിറച്ച് കണ്ണുകളടച്ചു നിന്നു, കുറച്ച് കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ അവൾ പതിയെ കണ്ണുകൾ തുറന്നു, അവളെത്തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഭൈരവിനെയാണ് കണ്ടത്,

“എന്തേലും പ്രതീക്ഷിച്ചോ…?”

കുസൃതി നിറച്ച പുഞ്ചിരിയുമായി അവൻ ചോദിച്ചു

ഒന്ന് ചമ്മിയെങ്കിലും പെട്ടെന്ന് മുഖഭാവം നേരെയാക്കി അവൾ നിന്നു,

“എന്ത് പ്രതീക്ഷിക്കാൻ…?? പിന്നേ… എന്റനുവാദമില്ലാതെ എന്നെ തൊട്ടാ അപ്പൊ അറിയാം…”

അവൾ ഗമയോടെ പറഞ്ഞു

“അത് എനിക്ക് മനസ്സിലായി…”

അവൻ പതിയെ പറഞ്ഞു

“മാറങ്ങോട്ട്…”

കിച്ച അവനെ തള്ളിമാറ്റി പുറത്തേക്ക് ഓടി

അത് കണ്ട് ഭൈരവ് ചിരിച്ചുപോയി

••❀••

ഇന്ന് മുതൽ തറവാട്ടിലെ ഊട്ടുപുരയിലാണ് ഭക്ഷണം വിളമ്പുന്നത്,

ആദ്യം ബ്രാഹ്മണർക്കും പിന്നീട് തറവാട്ടിലെ ആണുങ്ങൾക്കും അതിഥികൾക്കും, അതിനു ശേഷം സ്ത്രീകൾക്കും അങ്ങനെയാണ് ഭക്ഷണം വിളമ്പുന്നത്, നാട്ടുകാർക്കും ജോലിക്കാർക്കും, തറവാട്ട് പറമ്പിലിട്ട നീളൻ പന്തലിനുള്ളിലും…

ഉത്സവം കഴിയും വരെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാകും, ഭക്ഷണം തയ്യാറാക്കാൻ പാലക്കാട്ടു നിന്നും തൃശ്ശൂർ നിന്നും പാചകക്കാർ എത്തിയിരുന്നു,

💬 Comments

View all comments